എഡിറ്റര്‍
എഡിറ്റര്‍
മുന്‍നിരയിലുള്ള ആഗോള ഐ.ടി കമ്പനികളില്‍ ഇന്ത്യന്‍ സ്റ്റാഫുകള്‍ കൂടുതല്‍
എഡിറ്റര്‍
Wednesday 6th November 2013 7:45pm

i.t

ബാംഗളൂര്‍: ആഗോള തലത്തില്‍ മുന്‍നിരയിലുള്ള ഐ.ടി കമ്പനികളില്‍ സ്വന്തം രാജ്യത്ത് നിന്നുള്ള സ്റ്റാഫുകളെക്കാള്‍ കൂടുതല്‍ ഇന്ത്യന്‍ സ്റ്റാഫുകള്‍ ആണെന്ന് കണക്കുകള്‍.

ബിസിനസ് രംഗത്തെ വമ്പന്‍മാരായ ഐ.ബി.എം തങ്ങളുടെ യു.എസ് തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറച്ച് ഇന്ത്യക്കാരുടെ എണ്ണം വര്‍ധിപ്പിച്ചിരിക്കുകയാണ്. 2006ല്‍ 127,000 ആയിരുന്നു യു.എസില്‍ നിന്നുള്ള എണ്ണമെങ്കില്‍ 2012 നോട് കൂടി അത് 91000 ആയി കുറഞ്ഞു.

അതേസമയം ഇന്ത്യയില്‍ നിന്നുള്ള അംഗങ്ങളുടെ എണ്ണം 40% വര്‍ധിച്ചിരിക്കുകയാണെന്നാണ് കണക്കുകള്‍ പറയുന്നത്. മുന്‍നിര ഐ.ടി കമ്പനികളുടെ മൂന്നില്‍ ഒന്നും ഇന്ത്യയെ അടിസ്ഥാനമാക്കിയുള്ളതാണ്.

ആഗോള ഐ.ടി ആസ്ഥാനമായി നമ്മുടെ രാജ്യം മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് ഇതിലൂടെ തെളിയുന്നത്. മുന്‍നിര കമ്പനികളിലൊന്നായ അസെഞ്ച്വറില്‍ തങ്ങളുടെ സ്വരാജ്യമായ യു.എസില്‍ നിന്ന് 43000 തൊഴിലാളികളാണെങ്കില്‍ ഇന്ത്യയില്‍ നിന്ന് 90000 തൊഴിലാളികളാണുള്ളത്.

ഫ്രഞ്ച് ഐ.ടി വമ്പന്‍മാരായ കാപ്‌ജെമിനി യുടെ 1.25 ലക്ഷം അംഗങ്ങളില്‍ 43,000 പേരും ഇന്ത്യയില്‍ നിന്നാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഇന്ത്യയില്‍ നിന്നുള്ള അംഗങ്ങളുടെ എണ്ണം 50% ശതമാനമാണ് വര്‍ധിച്ചിരിക്കുന്നത്.

സ്വന്തം രാജ്യത്തില്‍ നിന്ന് 20000 സ്റ്റാഫുകള്‍ മാത്രമേ ഈ ഫ്രഞ്ച് കമ്പനിയിലുള്ളു. ”പടിഞ്ഞാറന്‍ രാജ്യങ്ങളും കിഴക്കന്‍ രാജ്യങ്ങളും തമ്മില്‍ ജനസംഖ്യാപരമായി രണ്ടു ധ്രുവങ്ങളിലാണ്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ വിദഗ്ധ സാമര്‍ത്ഥ്യമുള്ളവര്‍ കൂടുതലുമാണ്.”

അതുകൊണ്ട് തന്നെ ഇന്ത്യയില്‍ നിന്ന് വൈദഗധ്യം ഉള്ളവരുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിക്കാന്‍ മത്സരിക്കുകയാണ് കമ്പനികള്‍ എന്ന് ഐ.എസ്.ജി എഷ്യാ പസഫികിന്റെ പങ്കാളികളിലൊരാളും പ്രസിഡന്റുമായ സിദ്ധാര്‍ത്ഥ് പായ് പറഞ്ഞു.

മികച്ച ലീഡര്‍ഷിപ് സ്‌കില്‍ ആഗോള നേതൃത്വ സഖ്യത്തില്‍ തങ്ങളുടേതായ സ്ഥാനം നേടാന്‍ ഇന്ത്യയെ സഹായിക്കുമെന്നും  സിദ്ധാര്‍ത്ഥ് പായ് പറഞ്ഞു.

Advertisement