എഡിറ്റര്‍
എഡിറ്റര്‍
2013 ലെ ടോപ് 5 സ്മാര്‍ട്‌ഫോണുകള്‍
എഡിറ്റര്‍
Wednesday 1st January 2014 3:57pm

സ്മാര്‍ട്‌ഫോണുകള്‍ക്ക് മികച്ച കാലമായിരുന്നു 2013. മുന്‍നിരയിലേക്ക് നീങ്ങുന്നതിനായി ഭൂരിഭാഗം നിര്‍മ്മാതാക്കളും വ്യത്യസ്ത തരത്തിലുള്ള സാങ്കേതിക വിദ്യകള്‍ക്ക് തുടക്കം കുറിച്ചതിനും കഴിഞ്ഞ വര്‍ഷം നമ്മള്‍ സാക്ഷിയായി.


tech-580

line

മുഹമ്മദ് ഉവൈസ് ഹുസൈന്‍ കോയ

മൊഴിമാറ്റം/ വീണ ചിറക്കല്‍

line

സ്മാര്‍ട്‌ഫോണുകള്‍ക്ക് മികച്ച കാലമായിരുന്നു 2013. മുന്‍നിരയിലേക്ക് നീങ്ങുന്നതിനായി ഭൂരിഭാഗം നിര്‍മ്മാതാക്കളും വ്യത്യസ്ത തരത്തിലുള്ള സാങ്കേതിക വിദ്യകള്‍ക്ക് തുടക്കം കുറിച്ചതിനും കഴിഞ്ഞ വര്‍ഷം നമ്മള്‍ സാക്ഷിയായി.

ചെറിയ അപ്‌ഗ്രേഡുകളോടെ തങ്ങളുടെ കഴിഞ്ഞ ജനറേഷനിലെ ഫ്‌ളാഗ്ഷിപ്പുകളെ ഇംപ്രൊവൈസ് ചെയ്യുന്ന സാധാരണ റൊട്ടീനുകള്‍ പിന്തുടരുന്ന സാംസങ് ആപ്പിള്‍ പോലുള്ള ഹെവി ഗണ്‍സും നമുക്കുണ്ടായിരുന്നു.

ഇവയോട് മത്സരിക്കാനും ഉപഭോക്താക്കളെ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്ക് ആകര്‍ഷിക്കാനും ക്യാമറ ടെക്‌നോളജിയുടെ മികവുമായി നോക്കിയയും രംഗത്തെത്തിയ വര്‍ഷമായിരുന്നു കഴിഞ്ഞത്.

മറുവശത്ത് തങ്ങളുടെ പ്രതിസന്ധിയെ മറികടന്ന്  നിലവാരം ഉയര്‍ത്താനും പുതിയ സ്മാര്‍ട്‌ഫോണ്‍ ബിസിനസിനോട് കിടപിടിക്കാനുമായി പുതിയ തന്ത്രവുമായി എച്ച്.ടി.സി വണ്ണുമായി എച്ച്.ടി.സിയും രംഗത്തെത്തി.

വാട്ടര്‍,ഡസ്റ്റ് റെസിസ്റ്റന്റ് ആയ ദൃഡമായ ഫോണുകളുടെ അവതരണത്തോടെ സോണി മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമായി. മൈക്രോമാക്‌സ്, ജിയോനീ, ക്‌സിയോമി പോലുള്ള റൈസിങ് മാനുഫാക്‌ച്ചേഴ്‌സിനും കഴിഞ്ഞത് മികച്ച വര്‍ഷമായിരുന്നു.

എന്നാല്‍ മറ്റുള്ളവയെയെല്ലാം അപേക്ഷിച്ച് 2013 ല്‍ അധികരിച്ച് നില്‍ക്കുന്ന ടോപ് 5 സ്മാര്‍ട്‌ഫോണുകളെയാണ് ഞങ്ങളിവിടെ പരിചയപ്പെടുത്തുന്നത്.

അതിനുമുമ്പ് ഒരു അര്‍ത്ഥത്തിലും ഈ പട്ടിക ഒരു റാങ്കിങ് സിസ്റ്റവുമായും ബന്ധമില്ലാത്തതാണെന്ന പ്രധാന കാര്യം വ്യക്തമാക്കുന്നു. ഓരോ ഡിവൈസിനും അതിന്റേതായ ഗുണമേന്‍മകളും പോരായ്മകളും ഉണ്ട്.

1)ഐഫോണ്‍ 5എസ്

5sമള്‍ട്ടി കളറിലുള്ള ഐഫോണ്‍ 5സിയുടെയും ഐഫോണ്‍ 5എസിന്റെയും അവതരണത്തോടെ ആപ്പിള്‍ വലിയ പ്രതീക്ഷയാണ് കഴിഞ്ഞ വര്‍ഷം ഉപഭോക്താക്കള്‍ക്കിടയില്‍ സൃഷ്ടിച്ചത്.

യഥാര്‍ത്ഥത്തില്‍ റിലീസിന് മുമ്പ് തന്നെ ഉപഭോക്താക്കളുടെ മനം കവര്‍ന്ന ഡിവൈസ് ആയിരുന്നു ഐഫോണ്‍ 5സി. എന്നിരുന്നാലും വിപണിയില്‍ അത് വലിയ തകര്‍ച്ചയാണ് നേരിട്ടത്.

പക്ഷേ പ്രധാനിയായ ഐഫോണ്‍ 5എസ് നിരവധി സവിശേഷതകള്‍ കൊണ്ടുവരികയും അത് ആപ്പിളിന്റെ പേരിനെ ഈ വര്‍ഷം ഉയര്‍ത്തുകയും ചെയ്തു.

ഇപ്പോള്‍ വിപണിയില്‍ ലഭ്യമായിരിക്കുന്ന ക്വാഡ് കോര്‍ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണിനെ താരതമ്യപ്പെടുത്തിയാല്‍ 64 ബിറ്റ് പ്രൊസസര്‍ സ്മാര്‍ട്‌ഫോണില്‍ ഉപയോഗിച്ച് ആദ്യ സ്മാര്‍ട്‌ഫോണ്‍ എന്ന വിശേഷണമുള്ള ഐ ഫോണ്‍ 5 എസിലെ ഡ്വല്‍ കോര്‍ പവര്‍ഫുള്‍ ആണ്.

സ്മാര്‍ട്‌ഫോണുകളില്‍ ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ അവതരിപ്പിക്കുന്ന ആദ്യ കമ്പനിയൊന്നുമല്ല ആപ്പിള്‍. എന്നിരുന്നാലും ഫലപ്രദവും ഉപയോഗപ്രദവുമായ വഴിയിലൂടെ ഈ ടെക്‌നോളജിയെ ഉപഭോക്താക്കളിലേക്ക്  എത്തിച്ചതിന്റെ ക്രെഡിറ്റ് ആപ്പിള്‍ സ്വന്തമാക്കുകയും ചെയ്തു.

2014 ആപ്പിളിനെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായക വര്‍ഷമായിരിക്കും. സ്മാര്‍ട്‌ഫോണ്‍ വ്യവസായത്തെ ഭരിക്കാനുതകുന്ന സിങ്കിള്‍ ഡിവൈസ് എന്ന ആപ്പിളിന്റെ ഐഡിയ വരും വര്‍ഷത്തില്‍ മറ്റ് ഡിവൈസുകള്‍ക്കേല്‍ക്കുന്ന കനത്ത പ്രഹരമാകും.
അടുത്ത പേജില്‍ തുടരുന്നു

Advertisement