എഡിറ്റര്‍
എഡിറ്റര്‍
ഓസ്‌കാര്‍ പിസ്റ്റോറിയസിനെതിരെയുള്ള കേസില്‍ പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചു
എഡിറ്റര്‍
Friday 22nd February 2013 11:29am

പ്രിട്ടോറിയ: പിസ്റ്റോറിയസിനെതിരെയുള്ള കൊലപാതകകേസ് അന്വേഷിക്കാന്‍ സൗത്ത് ആഫ്രിക്കയിലെ മുതിര്‍ന്ന ഡിറ്റക്ടീവ് ഉദ്യോഗസ്ഥനെ നിയമിക്കുന്നു.

Ads By Google

മുമ്പ് ഈ കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്‍ ഹില്‍ട്ടണ്‍ ബോത്ത ഏഴ് പേരെ വെടിവെച്ച് കൊന്ന കേസിലെ പ്രതിയാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് അന്വേഷണത്തില്‍ നിന്ന് ഇയാളെ മാറ്റിയിരുന്നു.

രണ്ടുവര്‍ഷംമുമ്പ് നിറയെ യാത്രക്കാരുമായി പോയ മിനിബസ്സിനുനേരേ വെടിയുതിര്‍ത്തതിനാണ് അന്വേഷണോദ്യോഗസ്ഥനായ ഹില്‍ട്ടണ്‍ ബോത്തയ്‌ക്കെതിരെ കേസെടുത്തത്. പിസ്‌റ്റോറിയസിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കവെയാണ് ബോത്തയുടെ കേസും ഉയര്‍ന്നുവന്നത്. ഈ കേസിന്റെ പുരോഗതി എല്ലാ രാജ്യങ്ങളും ഉറ്റുനോക്കുകയാണ്.

ഈ കേസില്‍ ഉയര്‍ന്ന കാര്യക്ഷമതയുള്ളതും ധാരാളം പ്രവര്‍ത്തി പരിചയവുമുള്ളവരുമുള്‍പ്പെടുന്ന  മികച്ച അന്വേഷണ സംഘത്തെയാണ്  ഈ കേസില്‍ ഉറപ്പു നല്‍കുന്നതെന്ന് നാഷണല്‍ പോലീസ് കമ്മീഷണര്‍ റിയാഹ് പിയേഗ പറഞ്ഞു.

പോലീസ് ലെഫറ്റന്റ് ജനറല്‍ വിനേഷ് മൂണൂവിന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് ഇനി ഈ കേസ് അന്വേഷിക്കുകയെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

പിസ്റ്റോറിയസ് കാമുകിയെ വെടിവെച്ചു കൃത്രിമക്കാലുകളില്‍ ഒളിമ്പിക്‌സില്‍ മത്സരിച്ച് ചരിത്രംകുറിച്ച ദക്ഷിണാഫ്രിക്കന്‍ അത്‌ലറ്റ് ഓസ്‌കര്‍ പിസ്‌റ്റോറിയസ് പ്രണയദിനത്തില്‍ കാമുകിയെ വെടിവച്ചുകൊന്ന കേസിലാണ് അറസ്റ്റിലായത്.

‘ബ്ലേഡ് റണ്ണര്‍’ എന്നറിയപ്പെടുന്ന പിസ്‌റ്റോറിയസിന്റെ പ്രിട്ടോറിയയിലുള്ള വസതിയിലാണ് കാമുകിയും മോഡലുമായ റീവാ സ്റ്റീന്‍കാമ്പി(29)നെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീട്ടില്‍ അതിക്രമിച്ചുകയറിയ ആള്‍ എന്നു കരുതിയാണ് വെടിയുതിര്‍ത്തതെന്നാണ് മാധ്യമങ്ങള്‍ പറയുന്നതെങ്കിലും ഇത് വിശ്വസനീയമല്ലെന്നാണ് പോലീസിന്റെ നിലപാട്.

കേസില്‍ മറ്റാരെയും സംശയിക്കുന്നില്ലെന്നും പിസ്‌റ്റോറിയസിനെതിരെ കൊലക്കുറ്റമാണ് ചുമത്തിയതെന്നും പോലീസ് പറഞ്ഞിരുന്നു.

Advertisement