റാഞ്ചി: തലയ്ക്ക് 10 ലക്ഷം ഇനാം പ്രഖ്യാപിച്ച ആന്ധ്രാപ്രദേശിലെ ഉന്നത മാവോവാദി നേതാവ് ജാര്‍ഖണ്ഡിലെ ബോക്കാറോയില്‍ അറസ്റ്റില്‍. ഗംഗാന, രാഹുല്‍ജി എന്ന പേരില്‍ അറിയപ്പെടുന്ന നരസിംഹ റെഡ്ഡിയാണ് കുദ്ര ഗ്രാമത്തില്‍ അറസ്റ്റിലായതെന്ന് പോലിസ് അറിയിച്ചു. കുറച്ചു ദിവസം മുമ്പ് പിടിയിലായ നരസിംഹത്തിന്റെ അറസ്റ്റ് ഇന്നാണ് രേഖപ്പെടുത്തിയത്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ( മാവോ)യുടെ സംസ്ഥാന കമ്മിറ്റി അംഗമാണ് നരസിംഹം. ആന്ധ്ര, ബീഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ 25ലധികം ക്രമിനല്‍ കേസിലെ പ്രതിയാണ് നരസിംഹമെന്ന് പോലിസ് പറഞ്ഞു. ഛത്തിസ്ഗഢില്‍ പാര്‍ട്ടിയുടെ എരിയാ കമാന്‍ഡറാണ് നരസിംഹത്തിന്റെ ഭാര്യ അനുരാധ. ഇവിടെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനാണ് ഇദ്ദേഹം ജാര്‍ഖണ്ഡില്‍ എത്തിയത്. ബീഹാറിലും ജാര്‍ഖണ്ഡിലും ഇദ്ദേഹം രാഹുല്‍ജിയെന്നാണ് അറിയപ്പെടുന്നത്. നാലിന് മറ്റൊരു മാവോവാദി നേതാവ് രാജേഷ് റാഞ്ചിയില്‍ പിടിയിലായിരുന്നു.