എഡിറ്റര്‍
എഡിറ്റര്‍
രാജ്യത്തെ മികച്ച സര്‍വകലാശാലകളുടെ പട്ടികയില്‍ ആദ്യ പത്തില്‍ കേരളത്തിനിടമില്ല; രാജ്യവിരുദ്ധരുടെ ക്യാമ്പസായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ജെ.എന്‍.യു രണ്ടാമത്
എഡിറ്റര്‍
Monday 3rd April 2017 7:54pm

 

ന്യൂദല്‍ഹി: രാജ്യത്തെ മികച്ച സര്‍വകലാശാലകളുടെ പട്ടിക കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംങ് ഫ്രെയിംവര്‍ക്ക് പുറത്ത് വിട്ടു. മികച്ച സര്‍വകലാശാലകളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടം പിടിക്കാന്‍ കേരളത്തില്‍ നിന്നുള്ള സര്‍വകലാശാലകള്‍ക്ക് കഴിഞ്ഞിട്ടില്ല.


Also read വോട്ടിങ് മെഷീന്‍തിരിമറി; 72 മണിക്കൂര്‍ ഞങ്ങള്‍ക്ക് നല്‍കൂ ക്രമക്കേട് ക്യാമറയ്ക്ക് മുന്നില്‍ തെളിയിക്കാം; തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് കെജ്‌രിവാള്‍ 


ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ഒന്നാം സ്ഥാനത്തെത്തിയ പട്ടികയില്‍ 47ാം സ്ഥാനത്തെത്തിയ കേരള സര്‍വകലാശാലയാണ് കേരളത്തില്‍ നിന്ന് ആദ്യ സ്ഥാനത്തുള്ളത്. മദ്രാസ്, ബോംബെ, ഖരക്പുര്‍, ദല്‍ഹി എന്നീ ഐ.ഐ.ടികളാണ് ഒന്ന് മുതല്‍ നാലുവരെ റാങ്കുകളിലുള്ളത്.

കേരള സര്‍വകലാശാലയ്ക്ക് പുറമേ ആദ്യ നൂറെണ്ണത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ആന്റ് ടെക്നോളജി തിരുവനന്തപുരം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട്, കാലിക്കറ്റ് സര്‍വ്വകലാശാല തുടങ്ങിയവയ്ക്ക് മാത്രമാണ് ഇടം പിടിക്കാന്‍ കഴിഞ്ഞത്.

ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നെന്നു കാട്ടി സര്‍ക്കാര്‍ വിദ്യാര്‍ത്ഥി വേട്ട നടത്തിയ ജെ.എന്‍.യുയാണ് മികച്ച രണ്ടാമത്തെ സര്‍വ്വകലാശാലയായതെന്നത് ശ്രദ്ധേയമായ കാര്യമാണ്. മികച്ച സര്‍വ്വകലാശാലക്കുളള രാഷ്ട്രപതിയുടെ ഈ വര്‍ഷത്തെ സമ്മാനവും ജെ.എന്‍.യുവിനായിരുന്നു.
സര്‍വകലാശാലകളുടെ റാങ്ക് വിവരം
സര്‍വകലാശാല

1. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്- ബെംഗളൂരു
2. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല- ദല്‍ഹി
3. ബനാറസ് ഹിന്ദു സര്‍വകലാശാല- വാരണാസി
4. ജവഹര്‍ലാല്‍ നെഹ്റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ് സയന്റിഫിക് റിസര്‍ച്ച്- ബെംഗളൂരു
5. ജാദവ്പുര്‍ സര്‍വകലാശാല

എന്‍ജിനീയറിങ്

1. ഐ.ഐ.ടി- മദ്രാസ
2. ഐ.ഐ.ടി- ബോംബെ
3. ഐ.ഐ.ടി- ഖരക്പുര്‍
4. ഐ.ഐ.ടി- ഡല്‍ഹി
5. ഐ.ഐ.ടി- കാണ്‍പുര്‍


Dont miss ഒരു മീന്‍പൊരിച്ചതിന് 1000 രൂപ ; കോട്ടയം കരിമ്പിന്‍കാല ഹോട്ടലിന്റെ കഴുത്തറുപ്പന്‍ ബില്ലിനൊപ്പമുള്ള യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു 


മാനേജ്മെന്റ്

1. ഐ.ഐ.എം- അഹമ്മദാബാദ്
2. ഐ.ഐ.എം-ബെംഗളൂരു
3. ഐ.ഐ.എം- കൊല്‍ക്കത്ത
4. ഐ.ഐ.എം- ലക്നൗ
5. ഐ.ഐ.എം- കോഴിക്കോട്

Advertisement