ലണ്ടന്‍: ടൂത്ത് പേയ്സ്റ്റിലുള്ള ചില രാസവസ്തുക്കള്‍ക്ക് ഭ്രൂണാവസ്ഥയിലുള്ള കുഞ്ഞിന്റെ തലച്ചോറിന് കേടുവരുത്താനുള്ള കഴിവുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. ടൂത്ത് പേയ്സ്റ്റിലുള്ള ട്രൈക്ലോസാന്‍ എന്ന രാസവസ്തുവാണ് പ്രശ്‌നക്കാരന്‍.

ഗര്‍ഭപാത്രത്തിലേക്കുള്ള രക്തത്തിന്റെ ഒഴുക്ക് ഈ രാസവസ്തു തടസ്സപ്പെടുത്തുന്നു. അങ്ങനെ തലച്ചോറിലേക്കുള്ള ഓക്‌സിജന്റെ ഒഴുക്ക് കുറയ്ക്കുന്നു.സൗന്ദര്യവര്‍ദ്ധക വസ്തുക്കളും മറ്റുമായി ഗര്‍ഭിണകള്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ കുഞ്ഞിന്റെ വളര്‍ച്ചയെ ബാധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

നിത്യോപയോഗ സ്ഥാപനങ്ങളില്‍ രാസവസ്തുക്കളുടെ ഉപയോഗം വലിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിഷ്ട്രേഷന്‍ വിഭാഗം പറയുന്നത്.