എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യയുള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളുടെ പരിപാടികള്‍:പാക്ക് ചാനലുകള്‍ക്ക് ഒരു കോടി പിഴ
എഡിറ്റര്‍
Tuesday 19th November 2013 9:21am

pakisthan-channel

ഇസ്‌ലാമാബാദ്: ഇന്ത്യയുള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലെ എന്റര്‍ടെയ്ന്‍മെന്റ് പരിപാടികള്‍ അമിതമായി സംപ്രേഷണം ചെയ്തതിനെത്തുടര്‍ന്ന് പത്തോളം പാക്കിസ്ഥാന്‍ ചാനലുകള്‍ക്ക് മാധ്യമ നിയന്ത്രണ ബോര്‍ഡ് പിഴ ചുമത്തി.

ഓരോ ചാനലിനും പത്ത് ലക്ഷം രൂപ വീതമാണ് പിഴ. പിഴ ചുമത്തപ്പെട്ട ചാനലുകളെല്ലാം എന്റര്‍ടെയ്ന്‍മെന്റ് ചാനലുകളാണ്.

പരിധിയിലധികം വിദേശ പരിപാടികള്‍ നല്‍കിയെന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.

ഇത്തരം പരിപാടികള്‍ അമിതമായി നല്‍കരുതെന്ന് കാണിച്ച് ചാനലുകളുടെ മാനോജര്‍മാര്‍ക്ക് താക്കീതടങ്ങിയ കത്ത് നേരത്തേ അയച്ചിരുന്നുവെന്ന് മാധ്യമ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു.

പാക്ക് ചാനലുകളില്‍ ഇന്ത്യന്‍ പരിപാടികള്‍ വര്‍ദ്ധിക്കുന്നുവെന്നത് നേരത്തേ പാക്ക് ഭരണകൂടത്തിന് തലവേദന സൃഷ്ടിച്ചിരുന്നു.

ബോളിവുഡ് സിനിമകളും പാട്ടുകളും സ്റ്റേജ് ഷോകളുമെല്ലാം പാക്കിസ്ഥാനില്‍ വന്‍ ഹിറ്റാവുന്നതിനെ ഭരണകൂടം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

ഹം ടി.വി, ജിയോ ടി.വി, എക്‌സ്പ്രസ് എന്റര്‍ടെയ്ന്‍മെന്റ്, ഓക്‌സിജന്‍ ടി.വി, പ്‌ളേ ടി.വി, കോഹിനൂര്‍ എന്റര്‍ടെയ്ന്‍മെന്റ്, ടി.വി വണ്‍, എന്‍.ടി.വി എന്റര്‍ടെയ്ന്‍മെന്റ്, ജി.എക്‌സ്.എം എന്റര്‍ടെയ്ന്‍മെന്റ്, ജല്‍വ എന്റര്‍ടെയ്ന്‍മെന്റ് എന്നീ ചാനലുകള്‍ക്കാണ് പിഴ ലഭിച്ചത്.

പാക്കിസ്ഥാനിലെ മാധ്യമ നിയമമനുസരിച്ച് 10% വിദേശ പരിപാടികള്‍ മാത്രമേ സ്വകാര്യ ചാനലുകള്‍ക്ക് ഉള്‍ക്കൊള്ളിക്കാന്‍ അവകാശമുള്ളൂ. ഇതിലധികം വിദേശ പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നത് അവിടെ നിയമ വിരുദ്ധമാണ്.

Advertisement