എഡിറ്റര്‍
എഡിറ്റര്‍
വ്യോമയാന രംഗത്ത് വിദേശ നിക്ഷേപം ആവശ്യപ്പെട്ട് അയാട്ട ഡയറക്ടറും
എഡിറ്റര്‍
Friday 16th March 2012 12:27am

ഹൈദരാബാദ്: ഇന്ത്യന്‍ വ്യോമയാന രംഗത്ത് വിദേശ നിക്ഷേപം ആവശ്യപ്പെട്ട് അയാട്ട ഡയറക്ടറും രഗത്ത്. നിയന്ത്രണങ്ങളില്‍ അയവു വരുത്തിയാല്‍ മാത്രമെ വിദേശ ഓഹരി പങ്കാളിത്തം ഇന്ത്യന്‍ വ്യോമയാന രംഗത്ത് കൊണ്ടുവരാന്‍ സാധിക്കൂ എന്ന് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട) ഡയറക്ടര്‍ ജനറല്‍ ടോണി ടൈലര്‍ പറഞ്ഞു. ഇന്ത്യന്‍ ഏവിയേഷന്‍ 2012 എന്ന വിഷയത്തെ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിമാനക്കമ്പനികളുടെ നിയന്ത്രണത്തിനും അതീതമായ ഗുരുതരമായ പ്രതിസന്ധിയാണ് ഇന്ത്യന്‍ വ്യോമയാന മേഖല നേരിടുന്നത്. 49% വിദേശ നിക്ഷേപം ഈ രംഗത്ത് സാധ്യമാക്കിയാലെ പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ മുമ്പു പലതവണ സമിതികളും ഗ്രൂപ്പുകളും രൂപീകരിച്ചിരുന്നു. ഒന്നിനു പുറകെ ഒന്നായി സമിതികള്‍ രൂപീകരിച്ചതുകൊണ്ട് പ്രയോജനമില്ല. പൊതുധാരണ രൂപപ്പെടുത്തുന്നതിനു ദേശീയ വ്യോമയാന നയം ആവിഷ്‌കരിക്കണം. ഈ നയത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അയാട്ട ഇടപെടണമെങ്കില്‍ സഹകരിക്കാന്‍ തയാറാണെന്നും ടൈലര്‍ പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടുഴറുന്ന കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ഉടമ വിജയ് മല്യ, വ്യോമയാന രംഗത്ത് വിദേശ നിക്ഷേപം വേണമെന്നും ഇതു സംബന്ധിച്ച് സര്‍ക്കാറിന്റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും ഇന്നലെ പറഞ്ഞിരുന്നു. കിംഗ്ഫിഷറിന്റെ ഷെയറുകള്‍ വാങ്ങാന്‍ വിദേശ നിക്ഷേപകര്‍ രംഗത്തു വന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Malayalam news

Kerala news in English

Advertisement