Categories

ടോണി ചമ്മിണി കൊച്ചി മേയറാകും

കൊച്ചി: കോണ്‍ഗ്രസ് എ നേതാവ് ടോണി ചമ്മിണിയെ കൊച്ചി മേയറായി തിരഞ്ഞെടുത്തു. തര്‍ക്കത്തെ തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പിലാണ് ചമ്മിണിയെ മേയറായി തിരഞ്ഞെടുത്തത്.

ചമ്മിണിക്ക് 26 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഐ വിഭാഗത്തിലെ എന്‍ വേണുഗോപാലിന് 13 വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളൂ. ഭദ്ര സതീഷാണ് ഡെപ്യൂട്ടി മേയര്‍.

ഊഴം തിരിച്ച് അധികാരം വിഭജിക്കണം എന്ന അഭിപ്രായമായിരുന്നു ഐ ഗ്രൂപ്പിന്റെ ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ യോജിപ്പിലെത്താത്തതിനെ തുടര്‍ന്ന് വോട്ടിംഗ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. അതിനിടെ കൊച്ചി ജില്ലാ പഞ്ചായത്തില്‍ ആര് പ്രസിഡന്റാകും എന്നതിനെക്കുറിച്ച് ഇന്ന് വൈകിട്ടോടെ തീരുമാനമാകും എന്നാണ് സൂചന.

One Response to “ടോണി ചമ്മിണി കൊച്ചി മേയറാകും”

  1. manimala babu

    KOTTAYAM SEAT KUDUMBA SWATHANO RAVICHETTA???????????

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.