Categories

വീണ്ടും നാക്ക് പിഴച്ചു: മോഡിയുടെ ‘മോഹന്‍ ലാല്‍ കരംചന്ദ് ഗാന്ധി’ വിവാദമാവുന്നു

modi-rally

ജയ്പൂര്‍: ഗാന്ധിജിയുടെ പേര് പറയവേ മോഹന്‍ദാസ് കരംചന്ദ് എന്നത് മോഹന്‍ലാല്‍ കരംചന്ദ് ആയി മാറിയത് വിവാദത്തിലേക്ക്.

ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ മോഡി മുമ്പും ഇത്തരത്തില്‍ വ്യക്തികളുടെ പേര് തെറ്റി പരാമര്‍ശിച്ചിട്ടുണ്ട്.

ജീവിതത്തിന്റെ അവസാനകാലത്ത് മഹാത്മാഗാന്ധിക്ക് ഒരു ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അത് സാക്ഷാത്കരിക്കപ്പെട്ടില്ല.

നിങ്ങള്‍ ആ ആഗ്രഹം സാധിച്ച് കൊടുക്കുമോ? മോഹന്‍ ലാല്‍ കരംചന്ദ് ഗാന്ധിയുടെ ആഗ്രഹം? – ഇതായിരുന്നു മോഡിയുടെ വാക്കുകള്‍. രാജസ്ഥാനില്‍ ബി.ജെ.പി റാലിയില്‍ സംസാരിക്കുകയായിരുന്നു മോഡി.

ഗാന്ധിജിയെ മോഹന്‍ ലാല്‍ എന്ന് തെറ്റി പറഞ്ഞതിനെ പരിഹസിച്ച് കൊണ്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

ചരിത്രം സൃഷ്ടിക്കാന്‍ നടക്കുന്ന മോഡി അല്‍പം ചരിത്രം പഠിച്ചാല്‍ കൊള്ളാമെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.

മുമ്പ് ജനസംഘ് സ്ഥാപകന്‍ ശ്യാമ പ്രസാദ് മുഖര്‍ജിയേയും ശ്യാമജി കൃഷ്ണ വര്‍മ്മയേയും മോഡി തിരിച്ച് പറഞ്ഞിരുന്നു.

ഇനിയും തെറ്റുകള്‍ വരാതിരിക്കാന്‍ സുഷമ സ്വരാജും മുരളി മനോഹര്‍ ജോഷിയും മോഡിക്ക് ഒരു മാസത്തെ ട്യൂഷന്‍ കൊടുക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങ് പറഞ്ഞു.

എന്നാല്‍ ഏതൊരാള്‍ക്കും വന്ന് പോവുന്ന തെറ്റേ മോഡിക്കും പറ്റിയിട്ടുള്ളൂ എന്ന് ബി.ജെ.പി നേതൃത്വം വിശദീകരിച്ചു.