Categories

ആപ്പിള്‍ എ ഡേ ഉടമകളുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

apple a day lookout noticeകൊച്ചി: ആപ്പിള്‍ എ ഡേ തട്ടിപ്പ് കേസ്സിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളത്തേക്ക് നീട്ടി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് നീട്ടിയത്.

കമ്പനി ഉടമകള്‍ക്ക് 100 കോടിരൂപ കെട്ടിവെയ്ക്കാന്‍ കഴിയുമോ എന്ന് നാളെ അറിയിക്കാനും പ്രതിഭാഗം അഭിഭാഷകനോട് കോടതി അവശ്യപ്പെട്ടിട്ടുണ്ട്.

കോടതി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ് ഉടമകളായ സൈജു കടവിലാന്‍, രാജീവ് കുമാര്‍ എന്നിവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കേരളത്തില്‍ റിയല്‍ എസ്റ്റ് വ്യാപാരം വ്യാപകമായ കാലത്ത് വിദേശത്തുനിന്ന് കള്ളപ്പണം ഇവരുടെ പക്കലേക്ക് ഒഴുകിയെന്ന് കണ്ടെത്തിയിരുന്നു. ഇപ്പോള്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.