തിരുവനന്തപുരം: തച്ചങ്കരിക്ക് പാസ്‌പോര്‍ട്ട് അനുവദിച്ചതുമായി ബന്ധപ്പെട്ട് റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ പോലീസിന് നോട്ടീസയച്ചു. രണ്ടാഴ്ച മുമ്പാണ് നോട്ടീസയച്ചത്. 3 മാസം മുമ്പ് നല്‍കിയ നോട്ടീസിന് മറുപടി ലഭിക്കാത്തതിനെത്തുടര്‍ന്നതാണിത്.

എത്രയും വേഗം നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്ന കാര്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. ടോമിന്‍ തച്ചങ്കരിക്ക് പാസ്‌പോര്‍ട്ട് പുതുക്കിനല്‍കുന്നതിന് അന്വേഷണം നടത്താതെ പോലീസ് ശുപാര്‍ശ ചെയ്തുവെന്നാണ് ആരോപണം.

നേരത്തേ തച്ചങ്കരിക്ക് പുതിയ പാസ്‌പോര്‍ട്ടിന് അനുമതി പത്രം നല്‍കിയ എ.ഡി.ജി.പി മഹേഷ്‌കുമാര്‍ സിംഗ്ലക്കെതിരെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. തച്ചങ്കരിയുടെ പുതിയ പാസ്‌പോര്‍ട്ട് അപേക്ഷയില്‍ സിംഗ്ല എന്‍.ഒ.സി നല്‍കിയെന്നാണ് ആരോണമുയര്‍ന്നിട്ടുള്ളത്.