എഡിറ്റര്‍
എഡിറ്റര്‍
പോലീസിലെ ക്രിമിനലുകളുടെ ലിസ്റ്റില്‍ തച്ചങ്കരിയും ശ്രീജിത്തും
എഡിറ്റര്‍
Tuesday 5th June 2012 11:28am

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയിലെ ക്രിമിനലുകളുടെ പട്ടികയില്‍ ഐ.ജി ടോമിന്‍ ജെ. തച്ചങ്കരിയും, കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജി എസ്. ശ്രീജിത്തും. മൊത്തം 563 പോലീസുകാരാണ് ഈ പട്ടികയിലുള്ളത്. ഹൈക്കോടതിയില്‍ ഡി.ജി.പി തയ്യാറാക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സംസ്ഥാനത്തെ 36 പോലീസുകാര്‍ സി.ബി.ഐ അന്വേഷണം നേരിടുന്നുണ്ട്. 29 പേര്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നവരാണ്. ഫോറസ്റ്റ്, എക്‌സൈസ് കേസുകളില്‍ 7 പേര്‍ പ്രതികളാണെന്നും ഡി.ജി.പി ഹൈക്കോടതിയെ അറിയിച്ചു. ഏറ്റവും കൂടുതല്‍ പോലീസുകാര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്.

കോഴിക്കോട് വെസ്റ്റ്ഹില്‍ പോളിടെക്‌നിക്കിലേക്ക് മാര്‍ച്ച് നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കുനേരെ വെടിയുതിര്‍ത്ത അസിസ്റ്റന്റ് കമ്മീഷണര്‍ കെ. രാധാകൃഷ്ണന്റെ പേരും ലിസ്റ്റിലുണ്ട്.

ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവര്‍ പോലീസ് സേനയില്‍ വേണ്ടെന്ന് കഴിഞ്ഞ മാസം ഹൈക്കോടതിയിലെ ജസ്റ്റീസ് തോട്ടത്തില്‍ ബി രാധാകൃഷ്ണനും ജസ്റ്റീസ് സി.ടി. രവികുമാറും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കിയിരുന്നു.

Advertisement