Administrator
Administrator
ടോമിന്‍ തച്ചങ്കരിയുടെ ഹരജി തള്ളി
Administrator
Thursday 2nd December 2010 12:35pm

sibi mathews report on thachankaryകൊച്ചി: സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഐ ജി ടോമിന്‍ തച്ചങ്കരി സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. ആദ്യസസ്‌പെന്‍ഷന്റെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് രണ്ടാംതവണയും തച്ചങ്കരിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനെതിരേയാണ് തച്ചങ്കരി കോടതിയെ സമര്‍പ്പിച്ചത്.

അനുമതിയില്ലാതെ വിദേശയാത്ര നടത്തിയ കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു.

Advertisement