Categories

തക്കാളി ചട്‌നി

tomato

കട്‌ലറ്റും പക്കോടയുമൊക്കെ കഴിക്കുമ്പോള്‍ തക്കാളി സോസോ മറ്റോയാണ് നമ്മള്‍ സൈഡ് ഡിഷ് ആയി ഉപയോഗിക്കുന്നത്. ഇതിലല്പം വെറൈറ്റി വേണ്ടേ. അതിനായി നമുക്ക് തക്കാളി ചട്‌നി തയ്യാറാക്കിയാലോ.

ചേരുവകള്‍
തക്കാളി – 1 കപ്പ് (കഷ്ണങ്ങളാക്കിയത്)
വെളുത്തുള്ളി – 1 ടേബിള്‍ സ്പൂണ്‍ (കഷ്ണങ്ങളാക്കിയത്)
ഓയില്‍ – 1 ടീ സ്പൂണ്‍
ചെറിയുള്ളി – കാല്‍ കപ്പ് (കഷ്ണങ്ങളാക്കിയത്)
കാശ്മീരി മുളക് – 2 (വെള്ളത്തില്‍ കുതിര്‍ത്ത് – കഷ്ണങ്ങളാക്കിയത്)
ടൊമാറ്റോ കെച്ചപ്പ് – 1 ടേബിള്‍ സ്പൂണ്‍
മല്ലിയില – 1 ടേബിള്‍ സ്പൂണ്‍ (കഷ്ണങ്ങളാക്കിയത്)
ഉപ്പ് – ആവിശ്യത്തിന്


Must Read: ‘ഏമാന്മാരെ ഏമാന്മാരെ’ ഊരാളി മാര്‍ട്ടിനുവേണ്ടി തൃശൂര്‍ പൊലീസ് സ്റ്റേഷനുമുമ്പില്‍ പാടിയ ഗാനം ടൊവിനോയുടെ ‘മെക്‌സിക്കന്‍ അപാരത’യില്‍ 


തയ്യാറാക്കുന്ന വിധം:

ഒരു പാനില്‍ എണ്ണയൊഴിച്ച് ചെറിയുള്ളി അതിലേക്കിട്ട് നന്നായി വഴറ്റുക. ഇതിലേക്ക് വെളുത്തുള്ളി ചേര്‍ത്ത് വഴറ്റുക. ഫ്രൈ ആവാതെ നോക്കണം. ഇതിലേക്ക് കുതിര്‍ത്ത മുളക് ചേര്‍ത്ത് യോജിപ്പിക്കുക. പാനിലേക്ക് തക്കാളി ചേര്‍ത്ത് പാകം ചെയ്യുക. വെള്ളം ആവിശ്യമെങ്കില്‍ കുറച്ച് വെള്ളം ഒഴിച്ച് തീ ഉയര്‍ത്തി വേവിക്കുക.

തക്കാളി നന്നായി ഉടച്ച് കൊടുക്കുക. ഇതിലേക്ക് ടൊമാറ്റോ കെച്ചപ്പ് , ഉപ്പ് എന്നിവ ചേര്‍ക്കുക. ടൊമാറ്റോ കെച്ചപ്പ് ചട്നിക്ക് അല്‍പ്പം മധുരും പുളിപ്പും നല്‍കുന്നതാണ്. ഇവയെല്ലാം നന്നായി യോജിപ്പിച്ച് തീ ഓഫ് ചെയ്യുക. മല്ലിയില ചേര്‍ക്കുക. നിങ്ങളുടെ തക്കാളി ചട്നി തയ്യാര്‍

Tagged with:


മുസ്‌ലിങ്ങള്‍ക്ക ഒത്തു ചേരുന്നതിന് വെള്ളിയും ക്രിസ്ത്യനികള്‍ക്ക് ഞായറുമുള്ളതുപോലെ ഹിന്ദുക്കള്‍ക്കില്ല;’ഹിന്ദു തീവ്രവാദികള്‍ പശുവിനെ വെട്ടി ക്ഷേത്രത്തിലിട്ട് മുസ്‌ലിമിന്റെ തലയില്‍ വച്ച് സമ്മര്‍ദ്ദമുണ്ടാക്കുന്നു; രാഹുല്‍ ഈശ്വര്‍ വീഡിയോ കാണം

 കൊച്ചി: ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും പരസ്പ്പരം തെറ്റിക്കാന്‍ ഹിന്ദു തീവ്രവാദികള്‍ ശ്രമിക്കാറുണ്ടെന്നും പശുവിനെ വെട്ടി അമ്പലത്തിലിട്ട് അത് മുസ്ലിങ്ങളുടെ തലയില്‍ വയ്ക്കുന്നുവെന്നും രാഹുല്‍ ഈശ്വര്‍. മുസ്‌ലിം സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് വെള്ളിയാഴ്ച ക്രിസ്ത്യന്‍ സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് ഞായറാഴ്ചയുമുള്ളതുപോലെ ഹിന്ദുക്കള്‍ക്ക് ഒരു ദിവസമില