എഡിറ്റര്‍
എഡിറ്റര്‍
സ്‌കിന്നിന് തിളക്കം കൂട്ടാം, പ്രകൃതിയില്‍ നിന്ന്
എഡിറ്റര്‍
Thursday 28th June 2012 4:50pm

നിങ്ങളുടെ സ്‌കിന്നിനെ തിളക്കമുള്ളതാക്കും, മൃദുവാക്കും എന്നിങ്ങനെയുള്ള അവകാശവാദങ്ങള്‍ ഉയര്‍ത്തുന്ന നൂറുകണക്കിന് ഉല്പന്നങ്ങള്‍ മാര്‍ക്കറ്റിലുണ്ട്. വന്‍തുകകള്‍ നല്‍കി ഇതൊക്കെ വാങ്ങിക്കൂട്ടിയാലോ പ്രതീക്ഷിച്ച ഫലമൊട്ടു ലഭിക്കുകയുമില്ല.

സൗന്ദര്യം ലഭിക്കുവാന്‍ ചര്‍മ്മത്തിന് ഇതൊന്നുമല്ല വേണ്ടത്. നിങ്ങളുടെ ചര്‍മ്മത്തിന്റെ ഭംഗിയെ നിശ്ചയിക്കുന്ന ചില ഘടകങ്ങളുണ്ട്. അത് എന്താണെന്ന് മനസിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അല്ലാതെ പലതരത്തിലുള്ള ക്രീമുകള്‍ സ്‌കിന്നില്‍ കുത്തിനിറയ്ക്കുകയല്ല.

ഇന്ത്യയിലെ കാലാവസ്ഥയില്‍ ഒഴിച്ചുനിര്‍ത്താനാവാത്തതാണ് ചൂടുകാലം. ചൂടുകാലത്താണ് ചര്‍മ്മത്തെ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ജോലിയ്‌ക്കോ മറ്റോ സ്ഥിരമായി ദൂരയാത്ര ചെയ്യുന്നവര്‍ക്കാണ് കൂടുതല്‍ പ്രശ്‌നമുണ്ടാവുക. എന്നാല്‍ പ്രകൃതിയിലെ ചില ഉല്പന്നങ്ങളുടെ സഹായത്തോടെ നിങ്ങള്‍ക്ക് ഈ പ്രശ്‌നങ്ങളില്‍ നിന്നും രക്ഷനേടാന്‍ സാധിക്കും.

നാരങ്ങാതൊലി: നാരങ്ങ തിന്നുമ്പോള്‍ അതിന്റെ തൊലി മാറ്റിവയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിയ്ക്കുക. ഇത് ഉണക്കി പൊടിച്ച് അല്പം പാലും ചേര്‍ത്ത് പെയിസ്റ്റാക്കി മുഖത്തും കഴുത്തിലും പുരട്ടുക. മുഖകാന്തി വര്‍ധിക്കും

തൈരും തക്കാളി ജ്യൂസും ഒരു ടീസ്പൂണ്‍ ഓട്‌സും നന്നായി കൂട്ടിക്കലര്‍ത്തി മുഖത്തു പുരട്ടുക. തൈര് നിങ്ങളുടെ മുഖത്തെ ഈര്‍പ്പം നിലനിര്‍ത്തുമ്പോള്‍ തക്കാളി മുഖകാന്തി വര്‍ധിപ്പിക്കും.

ഒരു ടീസ്പൂണ്‍ പാല്‍പ്പൊടിയും നാരങ്ങാനീരും അര ടീസ്പൂണ്‍ തേനും അരടീസ്പൂണ്‍ ബദാം ഓയിലും കൂട്ടിക്കലര്‍ത്തി മുഖത്തു പുരട്ടുക. പത്ത് പതിനഞ്ച് മിനിറ്റിനുശേഷം തണുത്തവെള്ളത്തില്‍ കഴുകുക. കുട്ടികളുടേതുപോലെ മൃദുവായ ചര്‍മ്മം നിങ്ങള്‍ക്കു ലഭിക്കും.

Advertisement