Categories

സ്വീഡിഷ് കവി തോമസ് ട്രാന്‍സ്‌ട്രോമറിന് സാഹിത്യ നോബേല്‍ പുരസ്‌കാരം

സ്‌റ്റോക്ക്‌ഹോം: സാഹിത്യത്തിനുള്ള ഇത്തവണത്തെ നൊബേല്‍ സമ്മാനം സ്വീഡിഷ് കവിയും എഴുത്തുകാരനും വിവര്‍ത്തകനുമായ തോമസ് ട്രാന്‍സ്‌ട്രോമറിന് (80). ഗായകനും ഗാനരചയിതാവുമായ ബോബ് ഡിലന്‍, സിറിയന്‍ കവി അഡോണിസ് പോളീഷ് കവി അദം സജാവെസ്‌കി, കോറിയന്‍ കവി കൊ യുന്‍ തുടങ്ങിവരെ പിന്തള്ളിയാണ് സ്വീഡിഷ് ആധുനിക കവികളില്‍ ഏറ്റവും ശ്രദ്ധേയനായ ട്രാന്‍സ്‌ട്രോമര്‍ നോബേല്‍ പുരസ്‌കാരത്തിന് അര്‍ഹനായത്.

1931ല്‍ സ്‌റ്റോക്ക്‌ഹോമില്‍ ജനിച്ച ഇദ്ദേഹം ഇരുപത്തിമൂന്നാമത്തെ വയസിലാണ് ആദ്യ കവിതാസമാഹാരമായ പതിനേഴ് കവിതകള്‍ (17 ഡിക്ടര്‍) പുറത്തിറക്കിയത്. എണ്‍പതുകാരനായ ട്രാന്‍സ്‌ട്രോമര്‍ക്ക് 1990ല്‍ പക്ഷാഘാതം വന്നതിനെ തുടര്‍ന്ന് സംസാരശേഷി ഭാഗികമായി നഷ്ടപ്പെട്ടിരുന്നു, എന്നാലും എഴുത്ത് തുടര്‍ന്നു. സ്‌റ്റോക്ക്‌ഹോം സര്‍വകലാശാലയില്‍ മനശാസ്ത്ര വിഭാഗത്തില്‍ പ്രൊഫസറായിരുന്നു.

ഹാഫ് ഫിനിഷ്ഡ് ഹെവന്‍, വിന്‍ഡോസ് ആന്‍ഡ് സ്‌റ്റോണ്‍സ്, നൈറ്റ് വിഷന്‍, പാത്ത്‌സ്, ബാല്‍ട്ടിക്‌സ്, ഫോര്‍ ദി ലിവിംഗ് ആന്‍ഡ് ദി ഡെഡ് തുടങ്ങി നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്്. കൂടാതെ അനവധി പുസ്തകങ്ങള്‍ സ്വീഡിഷ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

മലയാള കവി കെ. സച്ചിദാനന്ദന്‍ പ്രമുഖ ബംഗാളി സാഹിത്യകാരി മഹാശ്വേത ദേവി, രാജസ്ഥാനി കഥാകൃത്ത് വിജയ്ദാന്‍ ദേത്ത എന്നിവര്‍ ഇന്ത്യയില്‍നിന്ന് പുരസ്‌കാര സാധ്യതാ പട്ടികയില്‍ ഇടം പിടിച്ചിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.