എഡിറ്റര്‍
എഡിറ്റര്‍
കൊച്ചിമെട്രോ: എം.ഡി സ്ഥാനത്ത്‌ നിന്ന് ടോം ജോസിനെ മാറ്റി
എഡിറ്റര്‍
Tuesday 14th August 2012 1:45pm

തിരുവനന്തപുരം; കൊച്ചി മെട്രോ റെയില്‍ എം.ഡി സ്ഥാനത്ത്‌ നിന്നും ടോം ജോസിനെ മാറ്റി. ഊര്‍ജ സെക്രട്ടറിയായ ഏലിയാസ് ജോര്‍ജ് പുതിയ എം.ഡിയാകും. പൊതുമരാമത്ത് സെക്രട്ടറി സ്ഥാനത്തേക്കാണ് ടോം ജോസിനെ മാറ്റിയത്.

Ads By Google

മെട്രോ ഡയറക്ടര്‍ ബോര്‍ഡ് പുനഃസംഘടിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ബോര്‍ഡിലേക്കുള്ള പ്രതിനിധികളായി അഞ്ചു പേരെയാണ് സംസ്ഥാനത്തിന് നിര്‍ദേശിക്കാവുന്നത്.എം.ഡിക്കു പുറമേ, ചീഫ് സെക്രട്ടറി, നിയമസെക്രട്ടറി, ധനകാര്യ സെക്രട്ടറി എന്നിവരായിരിക്കും സംസ്ഥാന പ്രതിനിധികളായി ബോര്‍ഡിലുണ്ടാവുക.

ബോര്‍ഡില്‍ സംസ്ഥാന പ്രതിനിധികളായി ഉദ്യോഗസ്ഥര്‍ മാത്രമേ ഉണ്ടാവൂ. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിലെ അഞ്ച് സംസ്ഥാന പ്രതിനിധികളില്‍ 3 പേരെ തീരുമാനിച്ചു. ചീഫ് സെക്രട്ടറി, നിയമ, ധനകാര്യ സെക്രട്ടറിമാര്‍ എന്നിവരാണ് ബോര്‍ഡില്‍ അംഗങ്ങളാകുക.

മെട്രോയ്ക്കായി സ്ഥലമേറ്റെടുക്കല്‍ ഒഴിച്ച് ബാക്കി എല്ലാ കാര്യങ്ങളും നടന്നുകഴിഞ്ഞിരുന്നു. ഈ അവസരത്തിലാണ് തലപ്പത്ത് അഴിച്ചുപണി നടന്നിരിക്കുന്നത്. കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട് ടോം ജോസിനെതിരെ നിരവധി ആക്ഷേപങ്ങള്‍ വന്ന സാഹചര്യത്തിലാണ് സ്ഥാനചലനമെന്നാണ് അറിയുന്നത്. എന്നാല്‍ പദ്ധതി നടത്തിപ്പ് വേഗത്തിലാക്കാനാണ് ഈ അഴിച്ചുപണിയെന്നാണ് സര്‍ക്കാര്‍ വാദം.

Advertisement