എഡിറ്റര്‍
എഡിറ്റര്‍
സ്വവര്‍ഗാനുരാഗിയായ മാധ്യമപ്രവര്‍ത്തകനെ ടോം ക്രൂസിന്റെ അഭിഭാഷകന്‍ അവഹേളിച്ചു
എഡിറ്റര്‍
Sunday 17th November 2013 7:00am

Tom-Cruise

ടോം ക്രൂസിന് ഇത് നല്ലകാലമല്ല. തൊടുന്നതെല്ലാം വലിയ വിവാദമാകുന്നു. മകള്‍ സൂറിയെ ടോം ക്രൂസ് നോക്കുന്നില്ലെന്ന് രണ്ട് മാഗസിനുകള്‍ ആരോപണമുന്നയിച്ചത് ഏറെ വിവാദമായിരുന്നു.

മാഗസിനുകള്‍ക്കെതിരെ താരം മാനനഷ്ടകേസ് ഫയല്‍ ചെയ്യുന്നത് വരെ കാര്യങ്ങള്‍ എത്തി. ഇതിന് പിന്നാലെയിതാ വീണ്ടും വിവാദങ്ങള്‍ ക്രൂസിനെ തേടിയെത്തിയിരിക്കുന്നു. ഇത്തവണ വിവാദമുണ്ടാക്കിയത് ക്രൂസിന്റെ അഭിഭാഷകരാണ്.

മാസികകള്‍ക്കെതിരെ ക്രൂസ് നല്‍കിയ മാനനഷ്ട കേസിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അഭിഭാഷകര്‍ മോശമായി പ്രതികരിച്ചതാണ് വിവാദത്തിന് കാരണം.

മാധ്യമ സംഘത്തിലെ ജൂത വിഭാഗത്തില്‍പെട്ട സ്വവര്‍ഗാനുരാഗിയായ മാധ്യമപ്രവര്‍ത്തകനെയാണ് അഭിഭാഷകര്‍ അധിക്ഷേപിച്ചത്.

Advertisement