എഡിറ്റര്‍
എഡിറ്റര്‍
പിതാവെന്ന നിലയില്‍ അപമാനിച്ചു; മാഗസിനുകള്‍ക്കെതിരെ ടോം ക്രൂസിന്റെ മാനനഷ്ടകേസ്
എഡിറ്റര്‍
Wednesday 6th November 2013 1:55pm

Tom-Cruise

പിതാവെന്ന നിലയില്‍ തന്നെ അപമാനിച്ചെന്നാരോപിച്ച് രണ്ട് പ്രമുഖ മാഗസിനുകള്‍ക്കെതിരെ ഹോളിവുഡ് താരം ടോം ക്രൂസ് കേസ് ഫയല്‍ ചെയ്തു. 50 മില്യണിന്റെ മാനനഷ്ടകേസാണ് നടന്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

മകളെ ടോം ക്രൂസ് കൈയ്യൊഴിഞ്ഞു എന്ന വാര്‍ത്തയ്‌ക്കെതിരായാണ് കേസ് കൊടുത്തിരിക്കുന്നത്.

താന്‍ മകളുമായി വളരെ അടുപ്പത്തിലാണെന്നും ജോലി സംബന്ധമായ തിരക്കുകള്‍ കാരണം മകളെ കാണാന്‍ സാധിക്കാറില്ലെങ്കിലും അതിനര്‍ത്ഥം താന്‍ അവളെ സാമ്പത്തികമായോ മാനസികമായോ അകറ്റി എന്നല്ലെന്നും ടോം ക്രൂസ് പരാതിയില്‍ പറയുന്നു.

താനില്ലാത്ത സമയങ്ങളില്‍ മകള്‍ തന്നെ മിസ് ചെയ്യുമെന്നത് തനിക്ക് തീര്‍ച്ചയാണ്. ഞങ്ങള്‍ എന്നും സംസാരിക്കാറുണ്ട്. അവള്‍ വളരെ നല്ല കുട്ടിയാണ്. ടോം ക്രൂസ് മകള്‍ സൂറിയെ കുറിച്ച് പറയുന്നു.

2012ലാണ് ടോം ക്രൂസും നടി കാറ്റി ഹോംസ് വിവാഹ ബന്ധം വേര്‍പെടുന്നത്. ഈ ബന്ധത്തിലുണ്ടായ കുഞ്ഞാണ് സൂറി.

Advertisement