എഡിറ്റര്‍
എഡിറ്റര്‍
‘മിഷന്‍ ഇംപോസിബിള്‍’;ചാട്ടം പിഴച്ചു പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ടോം ക്രൂയിസിന് പരിക്ക്. വീഡിയോ കാണാം
എഡിറ്റര്‍
Sunday 13th August 2017 11:52pm

 

വാഷിംഗ്ടണ്‍: ഹോളിവുഡ് ചിത്രം മിഷന്‍ ഇംപോസിബിള്‍ 6 ചിത്രീകരണത്തിനിടെ നായകന്‍ ടോം ക്രൂയിസിന് പരിക്കേറ്റു. കാലിന് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ നടന്ന ചിത്രീകരണത്തിനിടെയാണ് അപ്രതീക്ഷിതസംഭവം. ഇതേതുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവച്ചു. ബഹുനില കെട്ടിടത്തിനു മുകളിലൂടെയുള്ള ചാട്ടമാണ് സൂപ്പര്‍താരത്തിന് പിഴച്ചത്. താരത്തെ വിദഗ്ധപരിശോധനയ്ക്ക് വിധേയമാക്കി.

ടോം ക്രൂയിസിന്റെ ചലച്ചിത്ര ജീവിതത്തിലെ ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന ചിത്രമാണിതെന്നാണ് അണിയറക്കാര്‍ പറയുന്നത്.2019ല്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഗ്രാഫിക്സ് രംഗങ്ങളുടെ ചിത്രീകരണമാണ് ഇപ്പോള്‍ നടക്കുന്നത്. പക്ഷേ ചിത്രത്തെ കുറിച്ച് ഏറെയൊന്നും പുറത്തു വിടാന്‍ തയ്യാറായിട്ടില്ല.


ഏഴാം നിലയില്‍ നിന്നും വീണ കാറില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍, വീഡിയോ കാണാം


ചിത്രത്തിലെ സഹതാരങ്ങളുടെ നിര്‍ണ്ണയം പൂര്‍ത്തിയായി വരുന്നു. ക്രിസ്റ്റഫര്‍ മക് ക്വരെയാണ് സംവിധായന്‍.

ടോം ക്രൂയിസിന്റെ ഉമസ്ഥതയിലുള്ള നിര്‍മ്മാണക്കമ്പനിയാണ് ആഗോള ഹിറ്റായ ഈ ചിത്രങ്ങളുടെ പരമ്പര നിര്‍മ്മിക്കുന്നത്.

വീഡിയോ കാണാം

Advertisement