എഡിറ്റര്‍
എഡിറ്റര്‍
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്തു; തെലുങ്ക് സംവിധായകന്‍ അറസ്റ്റില്‍
എഡിറ്റര്‍
Saturday 18th February 2017 1:45pm

ഹൈദരാബാദ്: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്ത തെലുങ്ക് സംവിധായകന്‍ അറസ്റ്റില്‍. ഹൈദരാബാദ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

മുമ്മിദി കാര്‍ത്തികേയ എന്നയാളാണ് 32 കാരിയെ പീഡിപ്പിച്ചത്. വിശാഖപട്ടണത്ത് വെച്ച് നിരവധി തവണ ഇവരെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിന്റെ വീഡിയോ പകര്‍ത്തുകയും ബ്ലാക്‌മെയില്‍ ചെയ്‌തെന്നും യുവതി ആരോപിക്കുന്നു.

കാര്‍ത്തികേയ ഫേസ്ബുക്കിലൂടെയാണ് യുവതിയെ പരിചയപ്പെടുന്നത്. സംവിധായകനാണെന്ന് പറഞ്ഞാണ് ഇയാള്‍ യുവതിയെ പരിചയപ്പെടുന്നത്. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് യുവതിയെ ഹൈദരാബാദിലേക്ക് വിളിച്ചുവരുത്തുകയും ജ്യൂസില്‍ മരുന്ന കലര്‍ത്തിയ ശേഷം യുവതിയെ പീഡിപ്പിക്കുയുമായിരുന്നു എന്ന് പൊലീസ് പറയുന്നു.


Dont Miss രാജ്യം നിര്‍മ്മിച്ചതും രാഷ്ട്രപിതാവും താനാണെന്നാണ് മോദിയുടെ ഭാവം: ഉദ്ധവ് താക്കറെ 


കോടതിയില്‍ ഹാജരാക്കിയ കാര്‍ത്തികേയയെ കോടതി റിമാന്‍ഡ് ചെയ്തു. മൂന്ന് കുട്ടികളുടെ അമ്മ കൂടിയാണ് പീഡനത്തിനിരയായ യുവതി. പന്‍ദഗല വെച്ചതു എന്ന റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിന്റെ സഹസംവിധായകനാണ് ഇയാള്‍.

കാര്‍ത്തികേയ പ്രസാദാണ് ചിത്രത്തിന്റെ സംവിധായകന്‍. നാരാ രോഹിത്, നീലം ഉപാധ്യായ, ലക്ഷ്മി ക്രിതിക തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. സംഭവത്തെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് നീട്ടിവെച്ചിട്ടുണ്ട്.

Advertisement