എഡിറ്റര്‍
എഡിറ്റര്‍
മുഖ്യമന്ത്രിയെ കണ്ട് സംഭവിച്ചതെല്ലാം പറഞ്ഞു: ശ്വേത മേനോന്‍
എഡിറ്റര്‍
Sunday 10th November 2013 12:36pm

swethasad

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പീതാംബര കുറുപ്പ് എം.പി അപമാനിച്ചെന്ന ആരോപണത്തില്‍ മുഖ്യമന്ത്രിയെ കണ്ട് സംഭവിച്ചതെല്ലാം പറഞ്ഞെന്ന് നടി ##ശ്വേത മേനോന്‍.

പ്രസിഡന്‍സ് ട്രോഫി വള്ളം കളിക്കിടെ എന്‍. പീതാംബരക്കുറുപ്പും കണ്ടാല്‍ അറിയാവുന്ന മറ്റൊരാളും തന്നെ അപമാനിച്ചന്നെ ശ്വേത മേനോന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തിരുന്നു.

എന്നാല്‍ പിന്നീട് ശ്വേത പരാതി പിന്‍വലിക്കുകയും ചെയ്തിരുന്നു. പീതാംബര കുറുപ്പ് പരസ്യമായി മാപ്പ് പറഞ്ഞ സാഹചര്യത്തിലാണ് പരാതി പിന്‍വലിക്കുന്നതെന്നായിരുന്നു വിശദീകരണം.

എന്നാല്‍ സംഘാടകനെന്ന നിലയിലാണ് താന്‍ മാപ്പ് പറഞ്ഞതെന്ന് പീതാംബര കുറുപ്പ് പിന്നീട് തിരുത്തുകയും ചെയ്തു.

പീതാംബരക്കുറുപ്പ് അരയില്‍ പിടിച്ചാണ് തന്നെ വേദിയിലേക്ക് കൊണ്ടുപോയതെന്നും അനുവാദമില്ലാതെയാണ് പീതാംബരക്കുറുപ്പ് തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചതെന്നും ശ്വേത മൊഴിയില്‍ പറഞ്ഞിരുന്നു.

Advertisement