എഡിറ്റര്‍
എഡിറ്റര്‍
ഏറ്റവും ചിലവേറിയ നഗരം ടോക്കിയോ
എഡിറ്റര്‍
Tuesday 5th February 2013 2:39pm

ലണ്ടന്‍:ലോകത്തിലെ ഏറ്റവും ചിലവേറിയ നഗരം ടോക്കിയോയാണെന്ന് സര്‍വെ റിപ്പോര്‍ട്ട്. ന്യൂദല്‍ഹിയില്‍ നടന്ന ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റിന്റെ വാര്‍ഷിക സര്‍വെയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

Ads By Google

എന്നാല്‍ ഇന്ത്യയിലെ മുംബൈയും പാക്കിസ്ഥാനിലെ കറാച്ചിയുമാണ് ഏറ്റവും ചിലവ് കുറഞ്ഞ നഗരമെന്നും പഠനം പറയുന്നു.

ജപ്പാനിലെ ഒസാക്കയാണ് ഇതില്‍ രണ്ടാം സ്ഥാനത്തുള്ളത്. ഏഷ്യയിലെയും ഓസ്‌ട്രേലിയയിലെയും പതിനൊന്ന് നഗരങ്ങളാണ് ഏറ്റവും ചിലവേറിയ 20 നഗരങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലുള്ളത്.

യൂറോപ്പിലെ എട്ടെണ്ണവും , സൗത്ത് അമേരിക്കയില്‍ നിന്ന് ഒരെണ്ണവുമാണ് ഉള്ളതെന്ന് സര്‍വെ റിപ്പോര്‍ട്ട് സ്ഥാപിക്കുന്നു.

താഴെ നിന്നും പത്തെണ്ണം റൊമേനിയയിലെ ബച്ചാറസ്റ്റും , ശ്രീലങ്കയിലെ കൊളംമ്പോ, പനാമ സിറ്റി, സൗദിയിലെ ജിദ്ദ, ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന്‍ എന്നി നഗരങ്ങളുടെ പേരാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

Advertisement