കോഴിക്കോട്: സാഗര്‍ ഹോട്ടലില്‍ സ്ത്രീകളുടെ ടോയ്‌ലെറ്റില്‍ ഒളിക്യാമറ വെച്ച കേസില്‍ അറസ്റ്റിലായ ജീവനക്കാരന്‍ അഖില്‍ ജോസിനെ രണ്ടാഴ്ചത്തേയ്ക്ക് റിമാന്‍ന്റ് ചെയ്തു. കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്റ് ചെയ്ത് ഉത്തരവിറക്കിയത്.

സംഭവത്തില്‍ കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വടക്കന്‍ മേഖലയിലെ എ ഡി ജി പി യോട് കമ്മീഷന്‍ ആവശ്യപ്പെട്ടത്.

ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ കെ എം സി ടി എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളി ലൊരാളായ പെണ്‍കുട്ടിയാണ് മൊബൈല്‍ ഫോണ്‍ ക്യാമറ ഒളിച്ചുവച്ചതു കണ്ടത്. ക്യാമറ ഓണ്‍ ചെയ്ത നിലയിലായിരുന്നു.