ഏറണാകുളം: ന്യൂമാന്‍ കോളേജിലെ അധ്യാപകന്‍ ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ 47ാം പ്രതി അനസിന് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. ഏറണാകുളം സെഷന്‍സ് കോടതി ജഡ്ജി ഷെര്‍സിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. ഇതേ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട യൂനൂസ്, ജാഫര്‍, ഷിയാസ്, മൊയ്തീന്‍ എന്നിവര്‍ക്ക് ജാമ്യം നിഷേധിച്ചു.

ഇയാള്‍ തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലെ വഞ്ചിക്കാട് ഡിവിഷനില്‍ നിന്നും വിജയിച്ചിരുന്നു.അനസിനെ സത്യപ്രതിജ്ഞചെയ്യാന്‍ കോടതി അനുവദിച്ചിരുന്നു.