ഡര്‍ബന്‍:  ബാറ്റിങ് മികവില്‍ കരുത്ത് തെളിയിച്ച ദല്‍ഹി ഡെയര്‍ ഡെവിള്‍സും, ബോളിങ് പ്രതിഭകളുടെ പിന്‍ബലത്തില്‍ മല്‍സരങ്ങള്‍ ഹൈവീല്‍ഡ് ലയണ്‍സും ഇന്ന് ചാംപ്യന്‍സ് ലീഗ് ട്വന്റി- 20യുടെ ആദ്യ സെമിയില്‍ ഏറ്റുമുട്ടും.

ഗ്രൂപ്പ് എ- യില്‍ പരാജയമറിയാതെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് ദല്‍ഹി സെമിയില്‍ സ്ഥാനമുറപ്പിച്ചത്. രണ്ട് മല്‍സരങ്ങളില്‍ അവര്‍ ജയം കണ്ടെത്തിയപ്പോള്‍ അവരുടെ മറ്റ് രണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയായില്ല. അവസാന ലീഗ് മല്‍സരവും മഴ മൂലം മുടങ്ങി.

Ads By Google

ഡല്‍ഹിക്ക് 12 പോയിന്റുണ്ട്. സേവാഗിന്റെയും മഹേളയുടെയും കൂടെ കെവിന്‍ പീറ്റേഴ്‌സണും റോസ് ടെയ്‌ലറും ഉന്‍മുക്ത് ചന്ദും ചേരുമ്പോള്‍ ദല്‍ഹിയുടെ ബാറ്റിങ് വീര്യം ഇരട്ടിക്കുന്നു. ലയണ്‍സിന് വേണ്ടി ഇവരെ പ്രതിരോധിക്കാന്‍ ഇടംകയ്യന്മാരായ ആറോണ്‍ ഫന്‍ഗിസോയും സൊഹെയ്ല്‍ തന്‍വീറും ഡിര്‍ക് നാന്‍സുമുണ്ടാവും.

ബോളര്‍മാരില്‍ ഇര്‍ഫാന്‍ പഠാനും മോണ്‍ മോര്‍ക്കലും ഡല്‍ഹിയെ കരുത്തരാക്കുന്നു. ഇവരെ നേരിടാന്‍ ലയണ്‍സിന്റെ മുന്‍നിരയില്‍ അല്‍വിരോ പീറ്റേഴ്‌സണും ക്വിന്‍ടന്‍ ഡി കോക്കും നീല്‍ മക്കെന്‍സിയുമുണ്ട്. നാളെ സിഡ്‌നി സിക്‌സേഴ്‌സും ടൈറ്റന്‍സും തമ്മില്‍ ഏറ്റുമുട്ടും. മല്‍സരങ്ങള്‍ രാത്രി ഒന്‍പതിന് തുടങ്ങും