കൊച്ചി: സ്വര്‍ണവില ഇന്ന് പവന് 400 രൂപ കുറഞ്ഞ് 19,600 ലെത്തി. ഗ്രാമിന് 2,450 രൂപയാണ് വില. അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയെയും ബാധിച്ചത്.

21,000ത്തിന് മുകളിലെത്തിയ സ്വര്‍ണവില ഡോളര്‍ ശക്തമായി തിരിച്ചുവന്നതോടെ കുറയാന്‍ തുടങ്ങിയിരുന്നു. കൂടാതെ ലാഭം മുന്നില്‍കണ്ട് ആളുകള്‍ വന്‍തോതില്‍ സ്വര്‍ണം വില്‍ക്കുന്നതും വിലകുറയാനിടയാക്കി. എന്നാല്‍ കഴിഞ്ഞദിവസം സ്വര്‍ണത്തിന് 320 രൂപ വര്‍ധിച്ച് 20,000ത്തിലെത്തിയിരുന്നു.

21,320 രൂപയാണു സ്വര്‍ണവിലയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഇക്കഴിഞ്ഞ ഏപ്രിലില്‍ ആണു പവന് 16,000 രൂപ കടന്നത്. ജൂലൈ 14ന് 17,000 കടന്നു. പിന്നീട് കുതിച്ചുയര്‍ന്ന സ്വര്‍ണവില 21,000 വും കടന്ന ശേഷം കഴിഞ്ഞ മാസമാണ് വീണ്ടും കുറഞ്ഞു തുടങ്ങിയത്.