Categories

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്: പവന് 19,880

സ്വര്‍ണവില ഇന്ന് പവന് 80 രൂപ കൂടി 19,880 രൂപയിലെത്തി. ഗ്രാമിന് 2,485രൂപയാണ് വില. അന്താരാഷ്ട്ര വിപണിയില്‍ വില കൂടിയതാണ് ആഭ്യന്തര വിപണിയെയും ബാധിച്ചത്.

ബുധനാഴ്ച പവന്‍വില 400 രൂപ ഇടിഞ്ഞിരുന്നു. ആ നിലയില്‍ നിന്നാണ് വില വീണ്ടും ഉയര്‍ന്നത്. ന്യൂയോര്‍ക്ക് വിപണിയില്‍ വില ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 5.20 ഡോളര്‍ വര്‍ധിച്ച് 1647.80 ഡോളറിലെത്തി.

21,000ത്തിന് മുകളിലെത്തിയ സ്വര്‍ണവില ഡോളര്‍ ശക്തമായി തിരിച്ചുവന്നതോടെ കുറയാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ചൊവ്വാഴ്ച സ്വര്‍ണത്തിന് 320 രൂപ വര്‍ധിച്ച് 20,000ത്തിലെത്തിയിരുന്നു.

21,320 രൂപയാണു സ്വര്‍ണവിലയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഇക്കഴിഞ്ഞ ഏപ്രിലില്‍ ആണു പവന് 16,000 രൂപ കടന്നത്. ജൂലൈ 14ന് 17,000 കടന്നു. പിന്നീട് കുതിച്ചുയര്‍ന്ന സ്വര്‍ണവില 21,000 വും കടന്ന് മുന്നേറിയിരുന്നതിന് ശേഷം കഴിഞ്ഞ മാസം വീണ്ടും കുറഞ്ഞു തുടങ്ങിയിരുന്നു.

One Response to “സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്: പവന് 19,880”

  1. diablo 3

    Possessing study this I assumed it absolutely was quite useful. I recognize you taking enough time and hard work to place this short article jointly. I when once again uncover myself paying strategy to significantly time each reading through and commenting. But so what, it had been even now worthwhile!

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.