Administrator
Administrator
സ്വര്‍ണം പവന് 600 രൂപ കൂടി
Administrator
Wednesday 26th October 2011 10:38am

കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. പവന് 600 രൂപ കൂടി 20,600 രൂപയിലെത്തി ഇന്നത്തെ വില. ഗ്രാമിന് രൂപ വര്‍ധിച്ച് 2,575 രൂപയായി. ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

പവന് 20,000 രൂപയായിരുന്നു ഇന്നലത്തെ വില. സ്വര്‍ണ വിലയില്‍ കയറ്റിറക്കങ്ങളുടെ മാസമായിരുന്നു ഇത്. ഈ മാസം പത്തൊന്‍പതിന് സ്വര്‍ണവില ഇരുപതിനായിരത്തിന് താഴെയെത്തിയിരുന്നു. പിന്നീട് ഇരുപത്തി രണ്ടിനാണ് വില വീണ്ടും ഇരുപതിനായിരത്തിലെത്തിയത്.

ദീപാവലി പ്രമാണിച്ച് ഉത്തരേന്ത്യയിലും തമിഴ്‌നാട്ടിലും ഡിമാന്‍ഡ് ഉയര്‍ന്നതാണ് വില കുതിച്ചുയരാന്‍ കാരണം. അന്താരാഷ്ട്ര വിപണിയിലെ വില വര്‍ധനവും വില ഉയരാനിടയാക്കി.

Advertisement