എഡിറ്റര്‍
എഡിറ്റര്‍
‘ലൈഫ് ഓഫ് പൈ’ ഇന്ന് തിയേറ്ററുകളിലെത്തും
എഡിറ്റര്‍
Friday 23rd November 2012 10:56am

ഓസ്‌കാര്‍ ജേതാവ് ആങ് ലീയുടെ ‘ലൈഫ് ഓഫ് പൈ’ ഇന്ന് തിയേറ്ററുകളിലെത്തും. ബുക്കര്‍ പ്രൈസ് ജേതാവായ യാന്‍ മാര്‍ട്ടലിന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ‘ലൈഫ് ഓഫ് ദി പൈ’ എടുത്തിരിക്കുന്നത്.

കടല്‍ക്ഷോഭത്തെ തുടര്‍ന്ന് തകര്‍ന്ന ചരക്ക് കപ്പലില്‍ നിന്നും രക്ഷപ്പെടുന്ന ‘പൈ’ എന്ന കൗമാരക്കാരനിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. കടല്‍ക്ഷോഭത്തില്‍ നിന്ന് രക്ഷപ്പെട്ട പൈ ഒരു ബോട്ട് കണ്ടെത്തുന്നു.

Ads By Google

അതില്‍ പൈയുടെ കൂട്ടുകാരായി എത്തുന്നത് കാട്ടുനായ, സീബ്ര, മനുഷ്യക്കുരങ്ങ്, കടുവ തുടങ്ങിയ വന്യമൃഗങ്ങളാണ്. ഈ മൃഗങ്ങള്‍ക്കൊപ്പമാണ് പൈയുടെ പിന്നീടുള്ള യാത്ര.

പ്രമുഖ ബോളിവുഡ് താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ദല്‍ഹി സ്വദേശിയായ സൂരജ് ശര്‍മയാണ് ചിത്രത്തില്‍ ‘പൈ’ ആയി എത്തുന്നത്. കൂടാതെ തബു, ഇര്‍ഫാന്‍ ഖാന്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

ഇപ്പോള്‍ ഗോവയില്‍ നടന്ന് കൊണ്ടിരിക്കുന്ന 43 ാമത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ഉദ്ഘാടന ചിത്രമായിരുന്നു ‘ലൈഫ് ഓഫ് പൈ’. ത്രീ ഫോര്‍മാറ്റിലെടുത്ത ചിത്രം ഏതാണ്ട് മൂന്നര വര്‍ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തീകരിച്ചത്.

തന്റെ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ജോലിയായിരുന്നു ‘ലൈഫ് ഓഫ് പൈ’ യുടെ ചിത്രീകരണമെന്നാണ് ആങ് ലീ പറുയന്നത്. 3000 ഓളം പേരുടെ സഹകരണത്തോടെയാണ് ചിത്രം പൂര്‍ത്തീകരിച്ചത്.

Advertisement