തിരുവനന്തപുരം: മാസം 500 യൂണിറ്റിന് മേല്‍ വൈദ്യുതി ഉപയോഗിക്കുന്ന വീടുകളില്‍ അധിക നിരക്ക് ഈടാക്കുന്നതിനായി ഇന്നുമുതല്‍ ടി.ഒ.ഡി (ടൈം ഓഫ് ദ ഡേ) മീറ്റര്‍ സമ്പ്രദായം വരുന്നു.

Ads By Google

ദിവസത്തില്‍ വിവിധ സമയത്തുള്ള ഉപഭോഗം രേഖപ്പെടുത്തുന്ന മീറ്ററാണ് ടി.ഒ.ഡി മീറ്റര്‍. റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് പുതിയ രീതി.

രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയുള്ള 12 മണിക്കൂറില്‍ ഉപയോഗിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് സാധാരണ നിരക്കും വൈകുന്നേരം ആറുമുതല്‍ രാത്രി പത്തുവരെയുള്ള നാലുമണിക്കൂറില്‍ സാധാരണ നിരക്കിന്റെ 1.2 ഇരട്ടി അധികം നല്‍കേണ്ടിവരും.

രാത്രി 10 മുതല്‍ രാവിലെ ആറുവരെയുള്ള എട്ടുമണിക്കൂറില്‍ സാധാരണ നിരക്കിന്റെ 0.9 ഇരട്ടിയാണ് ഈടാക്കുക.  കഴിഞ്ഞ ആറുമാസത്തെ ശരാശരി ഉപഭോഗം 500 യൂണിറ്റിന് മുകളിലുള്ള ഗാര്‍ഹിക ഉപഭോക്താക്കളെയാണ് ടി.ഒ.ഡി മീറ്ററിലേക്ക് മാറ്റിയത്.

അതേസമയം, ഇവരുടെ ഉപഭോഗം 500 യൂണിറ്റില്‍ താഴ്ന്നാല്‍ ആ മാസങ്ങളില്‍ ഇവര്‍ക്ക് സാധാരണ മീറ്റര്‍ പ്രകാരമുള്ള നിരക്ക് ഈടാക്കും.

500 യൂണിറ്റില്‍ കൂടിയ ഉപഭോക്താക്കളെ നേരത്തേ തന്നെ കണ്ടെത്തുകയും  ഈ വീടുകളില്‍ പുതിയ മീറ്റര്‍ ഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ റീഡിങ് ഇന്നുമുതല്‍ കണക്കിലെടുക്കും.

ഇസ്തിരിപ്പെട്ടി, ഇലക്ട്രിക് ഹീറ്റര്‍, റെഫ്രിജറേറ്റര്‍ തുടങ്ങിയ ഉപകരണങ്ങളുടെ ഉപഭോഗം ഈ സമയത്ത് ഒഴിവാക്കിയാല്‍ വൈദ്യുതി ലാഭിക്കാം.