supreme-court_ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സു­പ്രീം കോടതിയില്‍ അന്തിമവാദം ഇന്നു തുട­ങ്ങും. മുല്ലപ്പെരിയാറില്‍ സര്‍വേ നടത്താന്‍ കേരളത്തിന് അനുമതി നല്‍കിയ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് നല്‍കിയ ഹര്‍­ജിയും ഡാം സുരക്ഷാ അതോറിറ്റി നിയമത്തിന്റെ സാധു­തയും കേസ് രണ്ടു മാസത്തേക്കു മാറ്റിവക്കണമെന്നാവശ്യപ്പെട്ട് കേരളം നല്‍കിയ ഹര്‍ജിയിന്‍മേലുള്ള വാ­ദ­വു­മാണ് സുപ്രീംകോടതി ഇന്ന് പരിഗണി­ക്കുക.

ജസ്റ്റിസ് ഡി കെ ജയിന്‍ അദ്ധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്ന­ത്. കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുകയാണെന്ന വസ്തുത മറച്ചുവച്ചു­കൊണ്ടാണ് കേര­ളം പുതി­യ ഡാ­മി­നുള്ള സര്‍വേയ്ക്ക് അനുമതി നേടിയതെന്നാണ് തമിഴ്‌­നാ­ട് വാ­ദി­ക്കുക. മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താനുളള സുപ്രീംകോടതി വിധി മറികടക്കാനാണ് കേരളം അണക്കെട്ട് സുരക്ഷാ നിയമം പാസാക്കിയതെന്നാണ് ഡാം സുരക്ഷാ അതോറിറ്റി നി­യമ­ത്തെ കു­റി­ച്ചു­ള­ള ത­മി­ഴ്‌നാ­ടി­ന്റെ വാ­ദം. ഹ­ര്‍ജികള്‍ നേരത്തേ പരിഗണി­ക്കാന്‍ തീരുമാനിച്ചിരുന്ന ചൊവ്വാഴ്­ച­യില്‍ നിന്ന് മൂന്നംഗ ജഡ്ജിമാരുടെ സിറ്റിങ് ഇല്ലാത്തതിനാല്‍ ബുധനാഴ്ചത്തേയ്ക്ക് മാറ്റുകയായിരു­ന്നു.

ഒ­ക്ടോ­ബര്‍ 21 2009 8.20 IST