ന്യൂദല്‍ഹി: ദല്‍ഹി ടാഗോര്‍ പബ്ലിക് സ്‌കൂളില്‍ അഞ്ച് വയസുകാരിയായ കുട്ടിയെ സെക്യൂരിറ്റി ജീവനക്കാരന്‍ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പൊലീസിനെതിരെയും സ്‌കൂള്‍ അധികൃതര്‍ക്കെതിരെയും രൂക്ഷവിമര്‍ശനവുമായി കുട്ടിയുടെ അമ്മ.

കേസില്‍ പൊലീസ് ഇതുവരെ കൃത്യമായ അന്വേഷണം നടത്തിയിട്ടില്ലെന്ന് അമ്മ പറയുന്നു. ഇന്ന് എന്റെ മകള്‍ക്ക് ഇത് സംഭവിച്ചു. നാളെ മറ്റാര്‍ക്കെങ്കിലും സംഭവിക്കാം. ആ സ്‌കൂള്‍ അടച്ചുപൂട്ടുകയാണ് വേണ്ടതെന്നും അവര്‍ ആവശ്യപ്പെട്ടു.


Dont Miss ചൈനയും പാക്കിസ്ഥാനും ഇന്ത്യയ്ക്ക് ഭീഷണിയല്ല; മുന്‍നിലപാടില്‍ വിശദീകരണവുമായി സൈനിക മേധാവി ബിപിന്‍ റാവത്ത്


കഴിഞ്ഞ ദിവസമാണ് അഞ്ചുവയസുകാരിയായ കുട്ടിയെ സെക്യൂരിറ്റി ജീവനക്കാരന്‍ സ്‌കൂളില്‍വെച്ച് ബലാത്സംഗം ചെയ്യുന്നത്. ബാത്‌റൂമിലേക്ക് പോകുകയായിരുന്ന കുട്ടിയെ വികാസ് എന്ന സെക്യൂരിറ്റി ജീവനക്കാരന്‍ തടഞ്ഞുനിര്‍ത്തുകയും തൊട്ടടുത്ത ക്ലാസ് മുറിയില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു.

ആരോടെങ്കിലും പറഞ്ഞാല്‍കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ വീട്ടിലെത്തിയ കുട്ടിക്ക് കഠിനമായ വയറുവേദനയും രക്തസ്രാവവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി ഡോക്ടര്‍മാര്‍ അറിയിച്ചത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.