ന്യൂദല്‍ഹി: മഹാത്മാഗാന്ധിയുടെ 142ാം ജന്മദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും, യു.പി.എ അധ്യക്ഷ സോണിയാഗന്ധിയും രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തി. അമേരിക്കയില്‍ ശസ്ത്രക്രിയക്ക് വിധേയയായശേഷം സോണിയാഗാന്ധി ആദ്യമായാണ് പൊതുവേദിയിലെത്തിയത്.

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി, ദല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്, കേന്ദ്ര ഗ്രാമവികസന മന്ത്രി കമല്‍ നാഥ് എന്നിവരും രാജ്ഘട്ടിലെത്തിയിരുന്നു.

Subscribe Us:

സോണിയാഗാന്ധി 20 മിനിറ്റോളം രാജ്ഘട്ടില്‍ ചിലവഴിച്ചു. പുഷ്പാര്‍ച്ചനയ്ക്കുശേഷം അദ്വാനി സോണിയയ്ക്കരികിലെത്തി സുഖവിവരങ്ങള്‍ അന്വേഷിച്ചു. വിവിധ മതസംഘടനകളും പ്രതിനിധികളും ഗാന്ധി സമാധിയിലെത്തി പുഷ്പാര്‍ച്ചന നടത്തി.

കഴിഞ്ഞമാസമാണ് അമേരിക്കയില്‍ നിന്നും ചികിത്സകഴിഞ്ഞ് സോണിയ തിരിച്ചെത്തിയത്. അതിനുശേഷം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി ഒന്നു രണ്ടുവട്ടം കൂടിക്കാഴ്ച നടത്തിയെങ്കിലും പൊതുവേദിയില്‍ അവര്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല.

നിങ്ങള്‍ക്ക് രാജ്ഘട്ട് സന്ദര്‍ശിക്കാം: ഇവിടെ ക്ലിക്ക് ചെയ്യുക