എഡിറ്റര്‍
എഡിറ്റര്‍
അര്‍ദ്ധനാരി ഇന്ന് തിയ്യേറ്ററുകളിലേക്ക്
എഡിറ്റര്‍
Friday 23rd November 2012 9:59am

വളരെക്കാലത്തിന് ശേഷം മനോജ് കെ. ജയന്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന അര്‍ദ്ധനാരി ഇന്ന് തിയേറ്ററുകളിലെത്തും. അനന്തഭദ്രത്തിലെ ദിഗംബരനുശേഷം ഏറെ വെല്ലുവിളിയോടെ മനോജ് ഏറ്റെടുത്ത റോളാണ് അര്‍ദ്ധനാരിയിലെ ഹിജഡയുടേത്. ഗായകന്‍ എം.ജി. ശ്രീകുമാറാണ് ചിത്രത്തിന്റെ നിര്‍മാതാവ്.

Ads By Google

തിലകന്‍, മണിയന്‍പിള്ള രാജു, നെടുമുടി വേണു, എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ടെലിവിഷനിലൂടെ മലയാളികള്‍ക്ക് സുപരിചിതരായ ആശാ ശരതും മഹാലക്ഷ്മിയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തെങ്കാശിയിലും തിരുവനന്തപുരത്തുമാണ് ഇതിന്റെ ഷൂട്ടിംഗ് നടന്നത്.

തിലകന്‍ അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണിത്. ഡോ. സന്തോഷ് സൗപര്‍ണികയാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. എം.ടി. വാസുദേവന്‍നായര്‍, രാജീവ് ആലുങ്കല്‍, പഴയിടം സോമന്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്കിയിരിക്കുന്നത് എം.ജി. ശ്രീകുമാര്‍ തന്നെയാണ്. എം.ജി. സൗണ്ട്‌സ് ആന്‍ഡ് ഫ്രെയിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

സര്‍ഗ്ഗം,പെരുന്തച്ചന്‍, ചമയം, അനന്തഭദ്രം, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മനോജ് കെ. ജയന് ലഭിക്കുന്ന വ്യത്യസ്തമായ വേഷമായിരിക്കും അര്‍ദ്ധനാരിയിലേത്. മലയാളത്തില്‍ ഇതിന് മുമ്പ് ഹിജഡയായി പലരും അഭിനയിച്ചിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കും അര്‍ദ്ധനാരിയിലേതെന്നാണ് വിലയിരുത്തപ്പെടുന്നത്.

അടുത്തിടെ ഇറങ്ങിയ മായാമോഹിനിയില്‍ ദിലീപ് പൂര്‍ണ്ണ സ്ത്രീയായി അഭിനയിച്ചിരുന്നു.

Advertisement