എഡിറ്റര്‍
എഡിറ്റര്‍
നിരക്ക് വര്‍ധന; ഓട്ടോ ടാക്‌സി സമരം ഇന്ന് അര്‍ധരാത്രി മുതല്‍
എഡിറ്റര്‍
Wednesday 14th November 2012 2:00pm

കോഴിക്കോട്: നിരക്ക് വര്‍ധന ആവശ്യപ്പെട്ട് ഇന്ന് അര്‍ധരാത്രി മുതല്‍ സംസ്ഥാനത്തെ ഓട്ടോ-ടക്‌സി തൊഴിലാളികള്‍ അനിശ്ചിതകാലത്തേക്ക് സമരം നടത്തും.

നവംബര്‍ പത്തിനകം നിരക്ക് വര്‍ധനയില്‍ തീരുമാനമെടുക്കുമെന്ന വാക്ക് സര്‍ക്കാര്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് സമരം നടത്തുന്നതെന്ന് ഓട്ടോ-ടാക്‌സി കോ-ഓഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.

Ads By Google

നിലവിലെ ഓട്ടോയുടെ മിനിമം നിരക്കായ 12 രൂപയില്‍ നിന്ന് 15 രൂപയായി ഉയര്‍ത്തണമെന്നാണ് ആവശ്യം.

ബസ് ചാര്‍ജ് കിലോമീറ്ററിന് 55 പൈസയില്‍ നിന്ന് 58 പൈസയായാണ് കൂടിയത്.

ബസ് ചാര്‍ജ് വര്‍ധനയില്‍ തീരുമാനമെടുത്ത സര്‍ക്കാര്‍ ഓട്ടോ-ടാക്‌സി വര്‍ധനയില്‍ തീരുമാനമെടുത്തില്ലെന്ന പരാതിയുമുയരുന്നുണ്ട്.

ഐ.എന്‍.ടി.യു.സി ഉള്‍പ്പെടെയുള്ള സംഘടനകളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

Advertisement