എഡിറ്റര്‍
എഡിറ്റര്‍
ആണ്‍കുട്ടിയോട് സംസാരിച്ചതിന് ദളിത് ബാലികയെ മുഖത്ത് ചാരം പൂശി, മൊട്ടയടിച്ച് ഊരിലൂടെ ഓടിച്ചു
എഡിറ്റര്‍
Thursday 13th March 2014 9:29am

dalit-girl-in-bihar

ബീഹാര്‍: ആണ്‍കുട്ടിയോട് സംസാരിച്ചു നിന്നതിന് 14കാരിയായ ദളിത് ബാലികയെ മുഖത്ത് ചാരം പൂശി മൊട്ടയടിച്ച് ഊരിലൂടെ ഓടിച്ചു.

സംഭവത്തെ തുടര്‍ന്ന് ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബീഹാറിലെ പൂര്‍ണെയിലാണ് സംഭവം നടന്നത്. ഒന്നിച്ച് നിന്ന് സംസാരിച്ചതിന് നാട്ടുകാര്‍ ചേര്‍ന്ന് ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും പിടിച്ച് കെട്ടിയിടുകയായിരുന്നു.

കെട്ടിയിട്ട ഇരുവരെയും രാത്രി മുഴുവന്‍ പട്ടിണിക്കിട്ടു. തുടര്‍ന്ന് പഞ്ചായത്ത് ചേര്‍ന്ന് ഇരുവര്‍ക്കും 12,000 രൂപ വീതം പിഴ ചുമത്തി.

പിഴയടക്കാമെന്ന് ഉറപ്പു നല്‍കി വീട്ടുകാരെത്തിയതോടെ ആണ്‍കുട്ടിയെ നാട്ടുകാര്‍ വിട്ടു. എന്നാല്‍ അനാഥയായ ബാലികയെ മുഖത്ത് ചാരം പൂശി മൊട്ടയടിച്ച് ഊരിലുടെ ഓടിക്കുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് ഗ്രാമത്തലവന്‍ ഉള്‍പ്പെടെ ആറു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Advertisement