Categories

യുവത്വം നിലനിര്‍ത്താന്‍ ചില പൊടിക്കൈകള്‍

യുവത്വം എന്നെന്നും നിലനില്‍ക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടാകില്ല. അതിനുവേണ്ടി എന്തു പെടാപ്പാടുപെടാനും തയ്യാറാവുന്നവരുണ്ട്. സൗന്ദര്യവും യുവത്വവും നിലനിര്‍ത്താന്‍ ലക്ഷങ്ങള്‍ ചെലവഴിക്കുന്നവരും കുറവല്ല. ഇതൊക്കെ ചെയ്തിട്ട് വിചാരിച്ച ഫലം കിട്ടുന്നുണ്ടോ, അതുമില്ല. ത്വക്ക് രോഗങ്ങളും ധനനഷ്ടവും അലര്‍ജിയുമാവും ഫലം.

ഈ പെടാപാടൊന്നും ഇല്ലാതെ തന്നെ യൗവ്വനവും സൗന്ദര്യവും നിലനിര്‍ത്താന്‍ ചില വഴികളുണ്ട്. ചെലവ് കുറഞ്ഞതും വീട്ടില്‍ തന്നെ ചെയ്യാവുന്നതും പാര്‍ശ്വഫലങ്ങളില്ലാത്തതുമായ അത്തരം പൊടിക്കൈകളാണ് ഇനി പറയാന്‍ പോകുന്നത്.

1 യൗവ്വനം നിലനിര്‍ത്താനാഗ്രഹിക്കുന്നവര്‍ക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് ബദാം പരിപ്പ്. ഒന്നാം ദിവസം ഒരു പരിപ്പ്, രണ്ടാം ദിവസം രണ്ട് പരിപ്പ്, മൂന്നാം ദിവസം മുന്ന് പരിപ്പ് എന്നിങ്ങനെ ഒരുമാസം തുടര്‍ച്ചയായി കഴിക്കുക. അടുത്തമാസം രണ്ടെണ്ണം വീതം കുറച്ച് കഴിക്കുക. അതിശയകരമായ വ്യത്യാസം ശരീരത്തിലുണ്ടാവും.

2 ത്രിഫല ചൂര്‍ണ്ണം തേനില്‍ ചാലിച്ച് ദിവസവും അത്താഴത്തിന് ശേഷം കഴിക്കുക.

3 ഞവര അരി തൈരിന്‍ വെള്ളത്തില്‍ വേവിച്ചു കഴിക്കുക.

4 ശതാവരി കിഴങ്ങ് ഇടിച്ച് പിഴി്ഞ്ഞ് എടുത്ത ഒരു ഗ്ലാസ് നീരില്‍ പഞ്ചസാര ചേര്‍ത്ത് നിത്യവും കഴിക്കുക.

5 ശുദ്ധിചെയ്ത ഗന്ധകം അരഗ്രാം വീതം ഒരു ഗ്ലാസ് പശുവിന്‍ പാലില്‍ കലക്കി പതിവായി 30 ദിവസം കഴിച്ചാല്‍ ജരാനരകള്‍ ഒഴിവാകും.

6 ചെറുതിപ്പല്ലി, നെല്ലിക്കാത്തൊണ്ട് ഇവ സമം ചേര്‍ത്ത് പൊടിയാക്ക്ി പച്ചനെല്ലിക്കാനീരില്‍ കുഴച്ചുണക്കി 5ഗ്രാം പൊടി വീതമെടുത്ത് നെയ്യ്, ചെറുതേന്‍, ഇവയില്‍ ചാലിച്ചു സേവിക്കുക.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.