ലക്‌നൗ: അമ്മയെ രക്ഷിക്കുന്നതിനായി പന്ത്രണ്ടുകാരന്‍ യുവാവിനെ വെടിവെച്ച് കൊന്നു. ലക്‌നൗവിലെ കൃഷ്ണനഗറില്‍ ഇന്നലെയായിരുന്നു സംഭവം.

Ads By Google

പ്രദേശത്ത് പാല്‍ വില്‍ക്കുന്ന കുടുംബമായിരുന്നു കുട്ടിയുടേത്. ഇവിടേക്ക് വന്ന കമല്‍ കിഷോര്‍ ത്രിവേദിയെന്ന യുവാവ് കുട്ടിയുടെ പിതാവുമായി വഴക്കുണ്ടാക്കുകയും തുടര്‍ന്ന് അമ്മയെ ആക്രമിക്കുകയുമായിരുന്നു.  ഇത് കണ്ട് നിന്ന കുട്ടി തിവാരിക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.

ഗുരുതരമായ പരിക്കേറ്റ തിവാരി ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേയാണ് മരിച്ചത്. കുട്ടിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്.