Categories

ചര്‍മ്മം മനോഹരമായി സൂക്ഷിക്കാന്‍

skinതിളക്കവും സൗന്ദര്യവുമുള്ള ചര്‍മ്മം ഏതൊരു പെണ്‍കുട്ടിയുടെയും സ്വപ്നമാണ്. അങ്ങനെ ചര്‍മ്മം സൂക്ഷിക്കണെമെങ്കില്‍ അതിനുവേണ്ട പരിപാലനങ്ങള്‍ വീട്ടില്‍ നിന്നു തന്നെ ചെയ്തു തുടങ്ങണം. മുഖസൗന്ദര്യത്തെ നിലനിര്‍ത്തി മുഖത്തിന് കാന്തി നല്‍കുന്നത് സ്‌നേഹഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന സെബം ആണ്. ഇത് അമിതമായാല്‍ മുഖക്കുരു ഉണ്ടാകുമെങ്കിലും ഒട്ടും ഇല്ലെങ്കിലും ചര്‍മ്മം വരണ്ടതായി തോന്നും.

മുഖ ചര്‍മ്മത്തിന് യോജിച്ച രീതിയിലുള്ള ക്രീമുകളും ലോഷനുകളും വീര്യം കുറഞ്ഞ ഫേസ്വാഷുകളും സോപ്പും വേണം മുഖത്ത് ഉപയോഗിക്കാന്‍.

സ്‌ക്രബ് ഉപയോഗം മതിയാക്കൂ

സ്‌ക്രബുകളുടെ അമിത ഉപയോഗം ചര്‍മത്തിന് ദോഷം ചെയ്യും. ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ ഇളകിപ്പോകാന്‍ സ്‌ക്രബുകള്‍ ഉപയോഗിച്ച് ഉരയ്ക്കുമ്പോള്‍ സാധിക്കുമെങ്കിലും ഇത് അമിതമായി ഉപയോഗിക്കുന്നത് നല്ലതല്ല. ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ തനിയെ പൊഴിഞ്ഞുപോകും. അതിന് സ്‌ക്രബ് ഉപയോഗിക്കേണ്ട ആവശ്യമില്ല.

മുഖക്കുരുവില്‍ നിന്ന് മോചനം
മുഖക്കുരു ഉള്ളവര്‍ ദിവസം രണ്ട്പ്രാവശ്യം മുഖം കഴുകണം. രാവിലെയും വെകുന്നേരവുമാണ് മുഖം കഴുകേണ്ടത്. രണ്ട് പ്രവശ്യത്തിലധികം മുഖം കഴുകിയാല്‍ ചര്‍മ്മ സൗന്ദര്യം നഷ്ടമാകും.

കണ്ണിനു താഴെ കറുത്തപാട്
ഉറക്കക്കുറവും ടെന്‍ഷനും അമിതമായ ജോലിഭാരവും ഉണ്ടായാല്‍ അത് പെട്ടെന്ന് ബാധിക്കുന്നത് കണ്ണിന് താഴെയുള്ള ഭാഗത്തെയാണ്. തുടര്‍ച്ചയായി കമ്പ്യൂട്ടറിനു മുന്നിലിരുന്ന് ജോലിചെയ്യുന്നവര്‍ ഇടയ്ക്ക് കണ്ണടച്ചിരിക്കുന്നത് വളരെ നല്ലതാണ്. ദിവസം കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും ഉറങ്ങണം. ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കണ്ണിന് ചുറ്റുമുള്ള കറുപ്പു നിറം തനിയെ മാറും.

ചര്‍മ്മാരോഗ്യത്തിന്
ശരീരത്തിന്റെ ആരോഗ്യത്തിന് പലവിധത്തിലുള്ള വിറ്റാമിനുകള്‍ ആവശ്യമാണ്. ശരീരത്തിന്റെ പുഷ്ടിക്കുവേണ്ട് പഴങ്ങളും പച്ചക്കറികളുമൊക്കെ കഴിച്ചാല്‍ മാത്രം മതി. ചര്‍മ്മത്തിനു വേണ്ട സൗന്ദര്യം കിട്ടിക്കൊള്ളും ചര്‍മ്മത്തിന് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, ബീറ്റാകരോട്ടിന്‍ എന്നിവ കഴിക്കുന്നതും ചര്‍മ്മത്തിന്റ ആരോഗ്യത്തെ വര്‍ദ്ധിപ്പിക്കും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.