ന്യൂദല്‍ഹി: രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് എല്ലാ വിധത്തിലുള്ള സുരക്ഷാ സംവിധാനവും ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഇതിനായി രാഷ്ട്രീയവ്യത്യാസം മറന്ന് എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമൈന്നും അദ്ദേഹം പറഞ്ഞു.

Ads By Google

Subscribe Us:

ആസാം കലാപവുമായി ബന്ധപ്പെട്ട് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ ഭീതിയുടെ നിഴലിലാണ്. ഇത് മാറ്റേണ്ടതുണ്ട്. ഇന്ത്യയിലെ പൗരന്‍മാര്‍ക്ക് സുരക്ഷിതത്വത്തോടെ ജീവിക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാകണമെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

കലാപം സംബന്ധിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി ശിക്ഷിക്കും. കലാപം മറ്റ് സ്ഥലങ്ങളില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ഉപയോഗിക്കരുത്. വിഷയത്തില്‍ എല്ലാ മുഖ്യമന്ത്രിമാരുമായും ആശയവിനിമയം നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആസാം കലാപം സംബന്ധിച്ച്‌ പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.