ന്യൂദല്‍ഹി: അമേരിക്കയില്‍ കഴിയുന്ന ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണ. യു.എസ് വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ലിന്റനോടാണ് കൃഷ്ണ ഇക്കാര്യം ആവശ്യപ്പെട്ടത്.

Ads By Google

വിസ്‌കന്‍സിനിലെ ഗുരുദ്വാരയിലുണ്ടായ വെടിവെയ്പില്‍ ആറുപേര്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് എസ്.എം കൃഷ്ണ ഇക്കാര്യം ഉന്നയിച്ചത്. അമേരിക്കയില്‍ കഴിയുന്ന ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം അമേരിക്കയ്ക്കുണ്ടെന്നും അതിനായി അമേരിക്കന്‍ ഭരണകൂടം നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അമേരിക്കയില്‍ നടക്കുന്ന ആക്രമണങ്ങളില്‍ ഇന്ത്യയ്ക്ക് ആശങ്കയുണ്ട്. വര്‍ണവെറിയുടെ പേരിലായാലും എന്ത് ഉദ്ദേശത്തോടെയാണെങ്കിലും ആക്രമണങ്ങളെ നേരിടാനും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനുമായിരിക്കണം ഭരണഘടന മുന്‍തൂക്കം നല്‍കേണ്ടത്.  ഇത്തരം സംഭവങ്ങളില്‍ ഇന്ത്യയുടെ ആശങ്കയും എസ്.എം കൃഷ്ണ ഹില്ലരിയെ അറിയിച്ചു.