എഡിറ്റര്‍
എഡിറ്റര്‍
അമേരിക്കന്‍ ജനതയുടെ സുരക്ഷ ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്: ഒബാമ
എഡിറ്റര്‍
Friday 14th September 2012 10:22am

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ജനതയുടെ സുരക്ഷ ഉറപ്പാക്കാനാണ് ഇനിയുള്ള തന്റെ ശ്രമമെന്ന്  പ്രസിഡന്റ് ബറാക് ഒബാമ. ലോകത്തെമ്പാടും കഴിയുന്ന അമേരിക്കന്‍ വംശജരുടെ സുരക്ഷയ്ക്ക് ഭീഷണി നേരിടുന്നതായി അറിഞ്ഞെന്നും അതിനെതിരെ പ്രതികരിക്കേണ്ടതുണ്ടെന്നും ഒബാമ പറഞ്ഞു.

Ads By Google

ഇസ്‌ലാം വിരുദ്ധ സിനിമയ്‌ക്കെതിരെ തുടങ്ങിയ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണ് ഒബാമയുടെ പ്രഖ്യാപനം. ഇതിനിടെ ലിബിയയില്‍ മരിച്ചവരില്‍ രണ്ടുപേര്‍ അമേരിക്കയുടെ സീല്‍ മറീനുകളാണെന്ന് വ്യക്തമാക്കി.

ലിബിയയില്‍ അമേരിക്കന്‍ എംബസിക്ക് നേരെയുണ്ടായ ആക്രമണവും സ്ഥാനപതിയുടെ മരണവും തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമായതിനെ തുടര്‍ന്നാണ് ഒബാമ പ്രഖ്യാപനവുമായി രംഗത്തെത്തിയത്.

അമേരിക്കയില്‍ അക്രമങ്ങള്‍ പതിവാകുന്നെന്നും രാജ്യത്തെ ലക്ഷ്യം വെച്ച് ചില ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഒബാമ പറഞ്ഞു. അമേരിക്കന്‍ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് അക്രമങ്ങള്‍ അരങ്ങേറുന്നത്. അതിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ഒബാമ പറഞ്ഞു.

അക്രമങ്ങളില്‍ നിന്നും പിന്‍മാറണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement