ലണ്ടന്‍ : പുതുവത്സര പ്രതിജ്ഞയായി തടികുറയ്ക്കാന്‍ തീരുമാനമെടുത്തവര്‍ അവരുടെ സുഹൃത്തുക്കളുടെ എണ്ണം കുറയാതെ നോക്കിക്കോളൂ. കാരണം, വണ്ണമുള്ള സ്ത്രീകള്‍ അവരുടെ വണ്ണം കുറച്ചുകൊണ്ടുവരുന്നതില്‍ അവരുടെ സുഹൃത്തുക്കളില്‍ അസൂയ ഉണ്ടാക്കും എന്നാണ് ലണ്ടനിലെ ഗവേഷകര്‍ നടത്തിയ പുതിയ പഠനം തെളിയിക്കുന്നത്.

സുഹൃത്തുക്കള്‍ നിങ്ങളേക്കാല്‍ വണ്ണമുള്ളവരാണെങ്കില്‍ അവര്‍ക്ക് തീര്‍ച്ചയായും നിങ്ങളോട് അസൂയ തോന്നും. പ്രത്യേകിച്ച് പൊണ്ണത്തടിയുള്ളവരാണെങ്കില്‍ അതിന്റെ തോത് കൂടുകയും ചെയ്യും.

ഒരു പക്ഷേ അത്തരക്കാര്‍ അവരുടെ മനസ്സിലെ വിദ്വേഷവും അസൂയയും തുറന്നു കാണിച്ചില്ലെങ്കില്‍ കൂടി അവരുടെ മനസ്സില്‍ അതുണ്ടാകും. അതുമാത്രമല്ല. തടികുറയ്്ക്കാന്‍ ശ്രമിക്കുന്നവരെ ഇത്തരക്കാര്‍ അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യും.

ചിലരാകട്ടെ തങ്ങളുടെ സുഹൃത്തുകളുടെ കാണാന്‍ ഭംഗിയില്ലാത്ത ചിത്രങ്ങള്‍ ഫേസ് ബുക്കില്‍ ടാഗ് ചെയ്ത് അവരുടെ ആത്മവിശ്വാസം ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്യുമെന്നാണ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

Malayalam News

Kerala News In English