Categories

Headlines

ട്രാവല്‍ ബാഗ് വൃത്തിയായി സൂക്ഷിക്കാന്‍

യാത്രചെയ്യുന്ന നിങ്ങളെപ്പോലെ തന്നെ പ്രധാനപ്പെട്ടതാണ് നിങ്ങളുടെ ബാഗും. യാത്രക്കിടയില്‍ ബാഗില്‍ ചെളിയും പൊടിയും പറ്റാനിടയുണ്ട്. അതുകൊണ്ടുതന്നെ ബാഗ് യാത്രകഴിഞ്ഞ് തിരിച്ചെത്തിയശേഷം വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്.

സ്യൂട്ട് കേസുകള്‍ക്ക്: സ്യൂട്ട് കേസിന്റെ ഉള്‍ഭാഗങ്ങള്‍ അഴിച്ചുമാറ്റാന്‍ പറ്റുന്നതാണെങ്കില്‍ അത് അഴിച്ചുമാറ്റി വൃത്തിയാക്കുക. സോപ്പോ, ഡിറ്റര്‍ജന്റ് പൗഡറോ, ഉപയോഗിച്ച് ബാഗ് കഴുകി വൃത്തിയാക്കിയശേഷം നന്നായി ഉണക്കുക. ബാഗ് നന്നായി ഉണങ്ങുന്നതുവരെ സിപ്പുകള്‍ തുറന്നുവയ്ക്കുക. സ്യൂട്ട് കേസിന്റെ ഉള്‍ഭാഗം അഴിച്ചുമാറ്റാന്‍ പറ്റാത്തതാണെങ്കില്‍ ബാഗ് പോലുള്ള സാധനങ്ങള്‍ കഴുകാനുപയോഗിക്കുന്ന ലായനി ഉപയോഗിക്കുന്നതാണ് നല്ലത്.

ലെതല്‍ ബാഗുകള്‍ക്ക്: ലെതര്‍ ബാഗ് നനയുന്നത് ബാഗിന് കേടുണ്ടാക്കുമെന്നതിനാല്‍ ഈര്‍പ്പം പുരളാതെ സൂക്ഷിക്കേണ്ടതാണ്. ഒരു നനഞ്ഞ തുണികൊണ്ട് നന്നായി തുടച്ചുവൃത്തിയാക്കുന്നതാണ് നല്ലത്. ഉറപ്പുള്ള ഭാഗങ്ങളില്‍ ലെതര്‍ക്ലീനര്‍ ഉപയോഗിക്കാം

പ്ലാസ്റ്റിക് ബാഗുകള്‍ക്ക് : പ്ലാസ്റ്റിക് ട്രാവല്‍ ബാഗുകള്‍ വെള്ളവും സോപ്പും ഉപയോഗിച്ച് വൃത്തയാക്കാം.

കാന്‍വാസുകള്‍ക്ക്: കാന്‍വാസുകള്‍ വാഷിംങ് മെഷീനില്‍ ഇട്ട് ഇളം ചൂടുവെള്ളം ഉപയോഗിച്ച് കഴുകാം. അല്ലാത്തപക്ഷം നിങ്ങളുടെ സിപ്പുകള്‍ തുരുമ്പിക്കാന്‍ ഇടയുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.