Categories

മുടിച്ചുരുളുകള്‍ ഭംഗിയായിരിക്കട്ടെ!

ചൂടുകൂടുന്നതിനനുസരിച്ച് പലതരം പ്രശ്‌നങ്ങളാണ്. ചര്‍മ്മത്തിനും ശരീരത്തിനും ചുണ്ടിനും എന്തിന് മുടിക്കുവരെ. എന്നാല്‍ മറ്റ് പ്രശ്‌നങ്ങള്‍ക്കൊക്കെ നമ്മള്‍ വളരെ പ്രാധാന്യം നല്‍കിയാലും മുടിയുടെ കാര്യത്തില്‍ ഇത്തിരി ശ്രദ്ധകുറവ് പലര്‍ക്കുമുണ്ട്. വേനല്‍ക്കാലത്തെ സൂര്യന്റെ ചൂട് മുടി പൊട്ടുന്നതിനും ഡ്രൈ ആവുന്നതിനും ഇടയാക്കും. എന്നാല്‍ ചില മാര്‍ഗങ്ങളിലൂടെ ഈ പ്രശ്‌നം പരിഹരിക്കാം.

മുടിയുടെ കേടുവന്ന ഭാഗങ്ങള്‍ ആദ്യം വെട്ടിയൊതുക്കണം. വേനല്‍കാലത്ത് കഴിവതും മുടിയുടെ നീളം കുറയ്ക്കുന്നതാണ് നല്ലത്. ഈ സമയത്ത് ഷോട്ട് ഹെയര്‍സ്‌റ്റൈല്‍ പിന്‍തുടരുന്നതുവഴി മുടിക്കുണ്ടായ ഒട്ടേറെ പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷനേടാം.

നിങ്ങള്‍ക്ക് മുടി വെട്ടാന്‍ മടിയാണെങ്കില്‍ അത് ഭംഗിയായി കെട്ടി സൂക്ഷിക്കുക. സൂര്യപ്രകാശം നേരിട്ട് പതിക്കുന്നതില്‍ നിന്നും പരമാവധി രക്ഷിക്കുക. ഒരു തൊപ്പിയോ സ്‌കാര്‍ഫോ അണിയുന്നത് നല്ലതാണ്. എന്നാല്‍ ഇത് അധികം ടൈറ്റാവുന്നില്ലെന്ന് ഉറപ്പുവരുത്തണം.

മോയിസ്റ്ററുകള്‍ ഉപയോഗിക്കുക. രാത്രി ഉറങ്ങുന്ന സമയത്ത് ഒരു പ്ലാസ്റ്റിക് കവറുകൊണ്ട് മുടി കെട്ടിവയ്ക്കുന്നത് നല്ലതാണ്. ഇത് കണ്ടീഷണര്‍ നന്നായി മുടിയില്‍ ചേരുന്നതിനും മുടിക്ക് കേടുസംഭവിക്കാതിരിക്കാനും സഹായിക്കുന്നു.

ബ്ലീച്ച് പൗഡര്‍ ചേര്‍ന്നിട്ടുള്ള വെള്ളത്തില്‍ മുടി കഴുകാതിരിക്കുക. ചൂടുവെള്ളം ഉപയോഗിച്ച് തലകഴുകാതിരിക്കുക. അതേ സമയം നല്ല വണ്ണം തണുത്തവെള്ളവും ഒഴിവാക്കേണ്ടതാണ്.

ഇതിനൊക്കെ പുറമേ, നന്നായി വെള്ളം കുടിക്കുകയും വേണം. ഇതിനുപുറമേ ജ്യൂസുകള്‍ തേങ്ങാവെള്ളം എന്നിവയും മുടിയ്ക്ക് ആരോഗ്യം നല്‍കും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.