എഡിറ്റര്‍
എഡിറ്റര്‍
ചെറുകിട വ്യവസായത്തിലൂടെ 1 കോടി പേര്‍ക്ക് തൊഴില്‍ നല്‍കും: മമതാ ബാനര്‍ജി
എഡിറ്റര്‍
Sunday 25th November 2012 5:14pm

മമത ബാനര്‍ജി- Mamata Banarjee

കൊല്‍ക്കത്ത: സംസ്ഥാനത്ത് ചെറുകിട വ്യവസായത്തിലൂടെ ഒരു കോടി ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സംസ്ഥാന കരകൗശലമേള ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍.

Ads By Google

സ്വയം സഹായ സംഘങ്ങള്‍, സഹകരണ സംഘങ്ങള്‍, സര്‍ക്കാര്‍ ഇതര സംഘടനകള്‍, സര്‍ക്കാറിന്റെ ചെറുകിട പദ്ധതികള്‍ എന്നിവയിലൂടെ ഒരു കോടി പേര്‍ക്ക് തൊഴില്‍ നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

പുതിയ സര്‍ക്കാരിന്റെ ഭരണകാലത്ത് 17,000 ചെറുകിട വ്യവസായം ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ 1.54 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കും. ഇത്തരത്തിലുള്ള 15,000 പദ്ധതികള്‍ കൂടി സര്‍ക്കാര്‍ ആരംഭിക്കാനിരിക്കുകയാണ്.

1.12 ലക്ഷം പേര്‍ക്ക് ഇതിലൂടെ തൊഴില്‍ ലഭിക്കുമെന്നും മമത പറഞ്ഞു. വലിയ വ്യവസായ സംരംഭകര്‍ സംസ്ഥാനത്തേക്ക് വരുന്നതില്‍ വിമുഖത കാട്ടുന്ന അവസരത്തിലാണ് മമതയുടെ പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്.

സര്‍ക്കാരിന്റെ തൊഴില്‍ നയങ്ങളെ ഇടതുപക്ഷം നിരന്തരമായി വിമര്‍ശിച്ചു വിമര്‍ശിക്കുകയാണ്. ചെറുകിട വ്യവസായ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് ശാന്തിനികേതനില്‍ ഒരു ലോകോത്തര മാര്‍ക്കറ്റിങ് സെന്റര്‍ സ്ഥാപിക്കുമെന്നും, ഇതിന് സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും മമത ബാനര്‍ജി അറിയിച്ചു.

Advertisement