എഡിറ്റര്‍
എഡിറ്റര്‍
മന്ത്രിമാരുടെ വാഹനങ്ങള്‍ക്കും വേഗപ്പൂട്ട് വേണം: ഋഷിരാജ് സിങ്
എഡിറ്റര്‍
Wednesday 20th November 2013 3:42pm

rishiraj-singh

തിരുവനന്തപുരം: മന്ത്രിമാരുടെ വാഹനങ്ങളുടെ വേഗതയ്ക്കും നിയന്ത്രണം വേണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ്.  ഇക്കാര്യം ആവശ്യപ്പെട്ട് ഋഷിരാജ് സിങ് ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.

മന്ത്രിവാഹനങ്ങളുടെ വേഗതയെക്കുറിച്ച് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കത്തെന്നാണ് സിങ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി ചുമതലയേറ്റശേഷം ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയാണ് ഋഷിരാജ് സിങ് സ്വീകരിച്ചുപോന്നത്.

സംസ്ഥാനത്തു പ്രതിവര്‍ഷം 4,200 പേരാണ് അപകടത്തില്‍ മരിക്കുന്നത്. ഇതില്‍ 75 ശതമാനം 18-30 വയസ്സിനു മധ്യേയുള്ളവരും 90 ശതമാനവും ഇരുചക്രവാഹനയാത്രികരുമാണ്.

വാഹനപരിശോധനയും നിയമങ്ങളും കര്‍ശനമായി നടപ്പിലാക്കുവാന്‍ തുടങ്ങിയതോടെ കഴിഞ്ഞ നാലു മാസത്തിനുള്ളില്‍ 140 അപകടമരണങ്ങളെ ഉണ്ടായിട്ടുള്ളു.

ലൈസന്‍സില്ലാതെ വാഹനം ഓടിച്ചാല്‍ വാഹനത്തിന്റെ റജിസ്‌റ്റേര്‍ഡ് ഉടമയ്ക്ക് എതിരെയും കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഹെല്‍മറ്റിനുള്ളില്‍ മൊബൈല്‍ ഫോണ്‍ വച്ചു െ്രെഡവിങ്ങിനിടെ സംസാരിക്കുന്നതു നിരീക്ഷിക്കുവാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മദ്യപിച്ചു വാഹനം ഓടിച്ചുള്ള അപകടങ്ങള്‍ കുറവാണെന്ന ഔദ്യോഗിക കണക്ക് ശരിയല്ല. പലപ്പോഴും ഇത്തരം അപകടങ്ങളുണ്ടാകുമ്പോള്‍ മദ്യപിച്ചതിന്റെ വകുപ്പ് പൊലീസ് ചേര്‍ക്കാത്തതാണ് എണ്ണം കുറയാന്‍ കാരണമെന്നും ഋഷിരാജ് സിങ് പറഞ്ഞു.

Advertisement