കമ്മ്യൂണിസ്റ്റ് ചമയുന്ന കള്ളനാണയങ്ങളെ തിരിച്ചറിയണം: പിണറായി
Kerala
കമ്മ്യൂണിസ്റ്റ് ചമയുന്ന കള്ളനാണയങ്ങളെ തിരിച്ചറിയണം: പിണറായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th May 2013, 12:25 am

[]കോഴിക്കോട്: കമ്മ്യൂണിസ്റ്റെന്നും വിപ്ലവകാരിയെന്നും ചമഞ്ഞ് നടക്കുന്ന ചില കള്ളനാണയങ്ങളെ തിരിച്ചറിയണമെന്ന് സി.പി.ഐ.എം. സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ .

ഇത്തരം കള്ളനാണയങ്ങളെ തിരിച്ചറിയാന്‍ ഓരോ കമ്യണിസ്റ്റുകാരനും സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. []

വിപ്ലവകാരി ചമയുന്ന ചിലരും അത്തരക്കാര്‍ നയിക്കുന്ന ശിഥിലീകരണ പ്രസ്ഥാനങ്ങളും സി.പി.ഐ.എമ്മിനെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും പിണറായി പറഞ്ഞു.

“മാര്‍ക്‌സിസവും സമകാലീന ലോകവും” എന്നവിഷയത്തില്‍ കേളുഏട്ടന്‍ പഠനഗവേഷണ കേന്ദ്രം സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി. പി. സുന്ദരയ്യ ജന്മശതാബ്ദിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

കേരളം. സമൂഹത്തില്‍ പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടുമാത്രം മാറ്റമുണ്ടാവണമെന്നില്ല. ശരിയായ ദിശയില്‍ നയിക്കാന്‍ പ്രസ്ഥാനവും തത്ത്വശാസ്ത്രവും വേണം.

മുതലാളിത്തം നേരിടുന്ന പ്രതിസന്ധി ശാസ്ത്രീയമായി വിശകലനം ചെയ്യാന്‍ മാര്‍ക്‌സിസത്തിനു മാത്രമേ കഴിയൂ. കേവല പരിസ്ഥിതി വാദത്തോട് വിയോജിക്കുന്ന നിലപാടാണ് മാര്‍ക്‌സ് സ്വീകരിച്ചത്.

സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള അടിയുറച്ച ബന്ധമാണ് മാര്‍ക്‌സിസത്തിന്റെ പ്രത്യേകത. മാര്‍ക്‌സിസവും ലെനിനിസവും ശരിയായ രീതിയില്‍ പ്രയോഗത്തില്‍ വരുത്തിയാല്‍ ഉണ്ടാവുന്ന മാറ്റം വേറെ തന്നെയാണ്.

ശരിയായ ദിശയില്‍ നയിക്കാനുള്ള പ്രസ്ഥാനം ഇല്ലാതിരുന്നതാണ് അമേരിക്കയിലെ വോള്‍സ്ട്രീറ്റ് സമരം പോലുള്ളവ പരാജയപ്പെടാന്‍ കാരണമെന്നും പിണറായി പറഞ്ഞു.